'വൺ കോൾ വൺ വോട്ട്' തെരഞ്ഞെടുപ്പ് കാമ്പയിനുമായി സൗദി കെ.എം.സി.സി

ലോക്സഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥികൾക്ക് അനുകൂലമായി നാട്ടിൽ പരമാവധി വോട്ടുകൾ ഏകീകരിക്കുകയാണ് കാമ്പയിനിൻ്റെ ലക്ഷ്യം

Update: 2024-04-20 20:01 GMT
Advertising

ദമ്മാം: കെ.എം.സി.സി സൗദി നാഷണൽ കമ്മിറ്റി പ്രത്യേക തെരഞ്ഞെടുപ്പ് കാമ്പയിന് തുടക്കം കുറിച്ചു. 'വൺ കോൾ വൺ വോട്ട്' എന്ന തലക്കെട്ടിൽ പ്രവാസികൾക്കിടയിലാണ് കാമ്പയിൻ. ലോക്സഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥികൾക്ക് അനുകൂലമായി നാട്ടിൽ പരമാവധി വോട്ടുകൾ ഏകീകരിക്കുകയാണ് ലക്ഷ്യം. കാമ്പയിനിൻ്റെ ഉദ്ഘാടനം സൗദി നാഷണൽ കമ്മിറ്റി ചെയർമാൻ ഖാദർ ചെങ്കള ദമ്മാമിൽ നിർവഹിച്ചു.

ആലികുട്ടി ഒളവട്ടൂർ അധ്യക്ഷത വഹിച്ച പരിപാടിയിൽ നിരവധി സംഘടന പ്രതിനിധികൾ സംബന്ധിച്ചു. കെ.എം.സി.സി നാഷണൽ വൈസ് പ്രസിഡന്റ് ഉസ്മാൻ അലി പാലത്തിങ്ങൽ, ഇ.കെ സലീം ഒ.ഐ.സി.സി, കെ.എം ബഷീർ തനിമ, സാജിദ് ആറാട്ടുപുഴ, മാലിക് മഖ്ബൂൽ, മുഹമ്മദ് റഫീഖ്, ശബ്ന നജീബ്, ലിബി ജെയിംസ് എന്നിവർ സംസാരിച്ചു. സിദ്ധീഖ് പാണ്ടികശാല, റഹ്‌മാൻ കാരയാട്, ഹമീദ് വടകര, ഇഖ്ബാൽ ആനമങ്ങാട് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News