സൗദിയിലെ അസീറിലേക്കും നജ്റാനിലേക്കും ഹൂതി ആക്രമണം; ​പ്രോജക്​ടൈൽ സ്കൂളിൽ പതിച്ചു

അസീറിൽ മിസൈൽ ഭാഗങ്ങൾ പതിച്ച്​ ​പ്രവാസിക്ക്​ പരിക്ക്​

Update: 2026-10-03 02:31 GMT
Editor : Rafeeq MM | By : Gulf Desk

റിയാദ്: സൗദി അറേബ്യയിലെ ജനവാസ കേന്ദ്രങ്ങളും അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യമിട്ട്​ യമനിലെ ഹൂത വിമതർ ആക്രമണം തുടരുന്നു. അസീർ, നജ്​റാൻ എന്നിവിടങ്ങളിലേക്കാണ്​ മിസൈലുകളും ഡ്രോണുകളും ​പ്രോജക്​ടൈലും അടക്കം ഉപയോഗിച്ച്​ ആക്രമണം നടത്തിയത്​. നജ്​റാനിൽ സ്​കൂളിന്​ മുകളിൽ പ്രോജക്​ടൈൽ പതിച്ച്​ നാശനഷ്ടമുണ്ടായി. അസീറിൽ മിസൈൽ ഭാഗങ്ങൾ പതിച്ച്​ ഒരാൾക്ക്​ പരിക്കേറ്റു. ഏഷ്യൻ വംശജനായ പ്രവാസിക്കാണ് പരിക്കേറ്റതെന്ന് സഖ്യസേന അറിയിച്ചു. അസീറിലെ അഹദ് റഫീദയിലാണ്​ മിസൈൽ ഭാഗങ്ങൾ പതിച്ച് ഒരാൾക്ക് പരിക്കേറ്റത്​.അസീറിലേക്ക് മൂന്ന് ബാലിസ്റ്റിക് മിസൈലുകളും നജ്റാനിലേക്ക് പ്രൊജക്ടൈലും എത്തി. വാഹനങ്ങൾക്കും കെട്ടിടങ്ങൾക്കും നാനശഷ്​ടം നേരിട്ടു. ബഹുഭൂരിഭാഗം മിസൈലുകളും ഡ്രോണുകളും സഖ്യസേന തകർത്തു. രണ്ട്​ ദിവസമായി സൗദിയിലേക്ക്​ ഹൂതി വിമതർ നിരന്തരം ആ​ക്രമണം നടത്തുന്നുണ്ട്​.

Advertising
Advertising

അതിനിടെ, യമനിൽ പോരാട്ടം തുടരുകയാണ്​. 24 മണിക്കൂറിനിടെ ഏറ്റുമുട്ടലിൽ നൂറിലധികം പേർ കൊല്ലപ്പെട്ടു. എഴുപതിലധികം ഹൂതി വിമതര്‍ കൊല്ലപ്പെട്ടു. യമന്‍ സൈന്യത്തില്‍ നിന്ന് മുപ്പതോളം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. താഇസ് പ്രവിശ്യയിലാണ്​ കനത്ത ഏറ്റുമുട്ടല്‍ നടക്കുന്നത്​.കപ്പലുകള്‍ ഉപരോധിക്കുന്നതിനിടെ യമനില്‍ കനത്ത ആക്രമണത്തിന് സൗദി ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ചെങ്കടല്‍ തീരത്തെ ഹൂതി കേന്ദ്രങ്ങള്‍ ലക്ഷ്യംവെക്കും. വരും ആഴ്ചകളില്‍ ഏറ്റുമുട്ടല്‍ ശക്തമായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.2014ല്‍ യമന്‍ തലസ്ഥാനമായ സന്‍ആയുടെ നിയന്ത്രണം പിടിച്ചെടുത്ത ഹൂതികള്‍, യമനിലെ സഖ്യസേനക്കെതിരെ പോരാട്ടം നടത്തിവരികയാണ്. 2022ലെ വെടിനിര്‍ത്തലിനെ തുടര്‍ന്ന് ഏറെക്കാലമായി മരവിച്ചിരുന്ന ഈ യുദ്ധം, ചെങ്കടലില്‍ സൗദി കപ്പലുകള്‍ക്ക് മേല്‍ ഹൂതികള്‍ ഉപരോധം പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് വീണ്ടും ശക്തമാവുകയായിരുന്നു.

Writer - Rafeeq MM

contributor

Editor - Rafeeq MM

contributor

By - Gulf Desk

contributor

Similar News