സൗദി ദേശിയ ദിനം: വാദിനൂർ മദ്രസാ ഫെസ്റ്റും സൗഹൃദ സായാഹ്ന സംഗമവും സംഘടിപ്പിച്ചു
എസ്.ഐ.സി ഹാഇൽ സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു സംഗമം
ഹാഇൽ: സൗദി നാഷണൽ ഡേയോടനുബന്ധിച്ച് എസ്.ഐ.സി ഹാഇൽ സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹാഇലിലെ വാദിനൂർ മദ്രസാ വിദ്യാർഥികൾക്കായി മദ്രസാ ഫെസ്റ്റും സൗഹൃദ സായാഹ്ന സംഗമവും സംഘടിപ്പിച്ചു. മദ്രസാ ഫെസ്റ്റിന്റെ ഭാഗമായി വിവിധ വിഭാഗങ്ങളിലായി നിരവധി മത്സരങ്ങളാണ് നടന്നത്. വിവിധയിനങ്ങളിൽ വിജയികളായ വിദ്യാർഥികൾക്കുള്ള സമ്മാനദാനവും ചടങ്ങിൽ നടന്നു. കുട്ടികൾക്കൊപ്പം സ്ത്രീകൾക്കായി സംഘടിപ്പിച്ച സൗഹൃദ ക്വിസ് മത്സരത്തിലും നിരവധി പേർ പങ്കെടുത്തു. സൗഹൃദ സായാഹ്ന സാംസ്കാരിക സംഗമത്തിൽ ഹാഇലിലെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.
ബഷീർ മാള, അബ്ദുറസാഖ് ഫൈസി, ഫൈസൽ ചാത്തന്നൂർ, അബ്ദുന്നാസർ ദാരിമി, റഫീഖ് ചാലിയം, സിദ്ദീഖ് മട്ടന്നൂർ, ഹമീദ് അരീക്കോട്, സിദ്ദീഖ് അളിപ്പറമ്പ്, ബാബു ചേളാരി, കാദർ കൊടുവള്ളി, ബഷീർ വയനാട്, ഹബീബ് മൗലവി, നജീബ്, ലത്തീഫ്, ഷഫീഖ്, ഫിറോസ് തുടങ്ങിയവർ നേതൃത്വം നൽകി. സാംസ്കാരിക സംഗമത്തിൽ അർഷദ്, സലാം സഅദി , അലി സെവൻ ഇലവൻ , നസീർ മുക്കം, ഫള്‌ലു റഹ്മാൻ, കുഞ്ഞായിൻ, നൗഫൽ പറക്കുന്ന്, അഫ്സൽ കായംകുളം, തുടങ്ങിയ പ്രമുഖരും പങ്കെടുത്തു. കുട്ടികളുടെയും രക്ഷിതാക്കളുടെയും സംഘടനാ പ്രവർത്തകരുടെയും സജീവ പങ്കാളിത്തത്തോടെ നടന്ന പരിപാടി ഏറെ ശ്രദ്ധേയമായി.