സൗദിയിലെ ദമ്മാമില്‍ മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി
Update: 2026-10-03 07:27 GMT
ദമ്മാം: പ്രവാസി മലയാളിയെ ദമ്മാമില്‍ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ എരമത്തൂര്‍ മണ്ണാല സ്വദേശി കണിച്ചേരില്‍ വീട്ടില്‍ ഗോപകുമാര്‍ കുറുപ്പ് (63) ആണ് മരിച്ചത്. താമസ സ്ഥലത്തെ കിച്ചണില്‍ ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണ് മാരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ദമ്മാം സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
32 വര്‍ഷത്തിലേറെയായി ദമ്മാമില്‍ സ്വാകാര്യ കമ്പനിയില്‍ ജോലി ചെയ്തു വരികയാണ്. കെ.എം.സി.സി വെല്‍ഫയര്‍ വിഭാഗം ഭാരവാഹികളായ ഇഖ്ബാല്‍ ആനമങ്ങാടിന്‍റെയും ഹുസൈന്‍ നിലമ്പൂരിന്‍റെയും നേതൃത്വത്തില്‍ നിയമ നടപടികള്‍ പുരോഗമിക്കുകയാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും.