സൗദിയിൽ ലോഗോ നിയമ ലംഘനത്തിന് പരിശോധന; നിരവധി വെബ്സൈറ്റുകൾക്കെതിരെ നടപടി
സൗദിയിലെ ഇന്റലക്ച്വൽ പ്രോപ്പർട്ടി അതോറിറ്റിയും പൊതു സുരക്ഷാ വകുപ്പും ചേർന്നാണ് പരിശോധന നടത്തുന്നത്
സൗദിയിൽ മറ്റു സ്ഥാപനങ്ങളുടെ ലോഗോകളും പേരുകളും മുൻകൂർ അനുമതിയില്ലാതെ ഉപയോഗിച്ച വിവിധ സ്ഥാപങ്ങൾക്ക് മേൽ പിഴ ചുമത്തി. നിയമലംഘനങ്ങളും കണ്ടെത്താൻ നടത്തിയ പരിശോധനയിൽ അയ്യായിരത്തിലേറെ ഉത്പന്നങ്ങളും പിടിച്ചെടുത്തു. പകർപ്പാവകാശ ലംഘനം നടത്തിയ 30 വെബ്സൈറ്റുകളും ബ്ലോക് ചെയ്തു.
സൗദി നിയമം പ്രകാരം മറ്റൊരു സ്ഥാപനത്തിന്റെ രജിസ്റ്റർ ചെയ്ത ലോഗോ ഉപയോഗിക്കാൻ പാടില്ല. പേറ്റന്റ് നിയമ ലംഘനവും കുറ്റകരമാണ്. കന്പ്യൂട്ടർ പ്രോഗ്രാമുകൾക്കും ഈ നിയമം ബാധകമാണ്. ഒരു വാർത്താ വെബ്സൈറ്റിലെ ഫോട്ടോകളും ഉള്ളടക്കവും അനുമതിയില്ലാതെ ഉപയോഗിച്ചാലും നടപടിയുണ്ട്. സൗദിയിലെ ഇന്റലക്ച്വൽ പ്രോപ്പർട്ടി അതോറിറ്റിയും പൊതു സുരക്ഷാ വകുപ്പും ചേർന്നാണ് പരിശോധന നടത്തുന്നത്. പേറ്റന്റ് നിയമം ലംഘിച്ച അയ്യായിരം ഉത്പന്നങ്ങൾ മന്ത്രാലയം പിടിച്ചെടുത്തു. പകർപ്പാവകാശം ലംഘിച്ച റെക്കോർഡിങുകൾ, പുസ്തകങ്ങൾ എന്നിവയും പിടിച്ചെടുത്തു. 30 വെബ്സൈറ്റുകളും ബ്ലോക് ചെയ്തു. മറ്റുള്ളവരുടെ അനുമതിയില്ലാതെ വാർത്തകളും, ചിത്രങ്ങളും അതേപടി പകർത്തിയതിനാണ് നടപടി.