സൗദി ടൂറിസം പ്രൊമോഷൻ: മീഡിയവണും കണക്ടും ധാരണാപത്രം ഒപ്പുവെച്ചു

തീർഥാടനത്തിനപ്പുറം സൗദിയിലെ ടൂറിസം മേഖലകളിലേക്ക് ഇന്ത്യക്കാരെ ആകർഷിക്കാനാണ് മീഡിയവൺ പദ്ധതിയൊരുക്കുന്നത്

Update: 2024-12-30 16:18 GMT
Editor : Thameem CP | By : Web Desk

റിയാദ്: സൗദിയിലെ ടൂറിസം കേന്ദ്രങ്ങളിലേക്ക് ഇന്ത്യക്കാരെ ആകർഷിക്കാൻ മീഡിയവണും സൗദിയിലെ കണക്ടും ധാരണാപത്രത്തിൽ ഒപ്പുവെച്ചു. സൗദി ടൂറിസം അതോറിറ്റിയുടെ പിന്തുണയോടെയാണ് പദ്ധതി. തീർഥാടനത്തിനപ്പുറം സൗദിയിലെ ടൂറിസം മേഖലകളിലേക്ക് ഇന്ത്യക്കാരെ ആകർഷിക്കാനാണ് മീഡിയവൺ പദ്ധതിയൊരുക്കുന്നത്. സൗദിയിലെ മുൻനിര ടൂറിസം കമ്പനിയായ കണക്ടുമായി ചേർന്നാണ് പദ്ധതി. സൗദിയിലെ കണക്ടിന്റെ മേധാവിമാർ ഇതിനായി കോഴിക്കോട് മീഡിയവൺ ആസ്ഥാനത്തെത്തി. സൗദി ടൂറിസം അതോറിറ്റിയുടെ പിന്തുണ ഇതിനുണ്ടാകും. ഇത് സംബന്ധിച്ച ധാരണാ പത്രം കണക്ട് മാനേജർ മഹ്‌മൂദ് അബ്ദുൽ ഖാദർ ഒ ഹാഫിസ് മീഡിയവൺ സിഇഒ റോഷൻ കക്കാട്ടിന് കൈമാറി

Advertising
Advertising

സൗദി ടൂറിസത്തിന്റെ വിവിധ കാംപയിനുകൾ ഇതിന്റെ ഭാഗമായി മീഡിയവൺ സംഘടിപ്പിക്കും. ദക്ഷിണേന്ത്യയിലുള്ളവർക്ക് സൗദിയിലെ ടൂറിസം കേന്ദ്രങ്ങൾ പരിചയപ്പെടുത്തുക, തീർഥാടനത്തിനെത്തുന്നവരെ ഈ മേഖലകളിലേക്ക് ആകർഷിക്കുക, ഇതിനായി പ്രത്യേക പാക്കേജുകളും ഓഫറുകളും നൽകുക എന്നിവ കാമ്പയിനിലുണ്ടാകും. ടൂറിസം പ്രൊമോഷന്റെ ഭാഗമായി കേരളത്തിലെ വിവിധ ജില്ലകളിൽ മീഡിയവൺ പ്രത്യേക പരിപാടികളും സംഘടിപ്പിക്കും.

കണക്ട് സിഎംഒ അഹദ് ഹംസ നിഹാൽ, മീഡിയവൺ മാനേജ്‌മെന്റ് കമ്മിറ്റിയംഗം കെഎം തഖീയുദ്ദീൻ, മീഡിയവൺ സൗദി ബഹ്‌റൈൻ റീജണൽ മാനേജർ ഹസനുൽ ബന്ന, അയ്ഷ ഫർസീൻ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News