അംഗീകാരമുള്ള സ്ഥാപനങ്ങളിൽ നിന്ന് മാത്രം ഭക്ഷണം സ്വീകരിക്കാം; ഇഫ്താറിന് പ്രത്യേക വ്യവസ്ഥകളുമായി സൗദി

മുന്‍സിപ്പാലിറ്റിയുടെ അംഗീകാരമുള്ള സ്ഥാപനങ്ങളിൽ നിന്ന് മാത്രമേ ഭക്ഷണങ്ങൾ സ്വീകരിക്കാൻ പാടുള്ളുവെന്നും ഇസ്ലാമിക് അഫേയേഴ്സ് നിർദ്ദേശിച്ചു

Update: 2022-03-22 17:00 GMT
Advertising

സൗദിയിൽ ഇഫ്താർ പദ്ധതികൾ നടപ്പിലാക്കുന്നതിനുള്ള പ്രത്യകേ നിബന്ധനകൾ ഇസ്ലാമിക് അഫേയേഴ്സ് പുറത്ത് വിട്ടു. ഇഫ്താർ ഒരുക്കാൻ ആഗ്രഹിക്കുന്ന സ്ഥപാനങ്ങളും അസോസ്സിയേഷനുകളും പ്രത്യേകം പെർമിറ്റ് എടുക്കണം. മുന്‍സിപ്പാലിറ്റിയുടെ അംഗീകാരമുള്ള സ്ഥാപനങ്ങളിൽ നിന്ന് മാത്രമേ ഭക്ഷണങ്ങൾ സ്വീകരിക്കാൻ പാടുള്ളുവെന്നും ഇസ്ലാമിക് അഫേയേഴ്സ് നിർദ്ദേശിച്ചു.

വിശുദ്ധ റമദാനിൽ ഇഫ്താർ ഒരുക്കുന്നതിനുള്ള വ്യവസ്ഥകളും മാനദണ്ഡങ്ങളും സൌദി ഇസ്ലാമിക് അഫേയേഴസ് പുറത്ത് വിട്ടു. നോമ്പുകാർക്കായി ഇഫ്താർ ഒരുക്കാൻ ആഗ്രഹിക്കുന്ന അസോസിയേഷനുകളും സ്ഥാപനങ്ങളും മന്ത്രാലയത്തിൽ നിന്ന് പ്രത്യേക അനുമതി വാങ്ങേണ്ടതാണ്. പണപ്പിരിവ് നിയന്ത്രിക്കുന്ന ഉത്തരവുകളും നിർദ്ദേശങ്ങളും കൃത്യമായി പാലിക്കണം. പള്ളികളിലെ നോമ്പ് തുറക്ക് ഇമാമുമാരുമായി ഏകോപിച്ചുകൊണ്ടായിരിക്കണം ഇഫ്താർ പദ്ധതി രൂപീകരിക്കേണ്ടതും പെർമിറ്റെടുക്കേണ്ടതും.

മുന്‍സിപ്പാലിറ്റിയുടെ അംഗീകാരമുള്ള സ്ഥാപനങ്ങളിൽ നിന്ന് മാത്രമേ ഭക്ഷണങ്ങൾ വാങ്ങാൻ പാടുള്ളൂ. ടെന്‍റുകളിൽ ഇഫ്താർ ഒരുക്കുവാൻ പ്രത്യേക നിർദ്ദേശങ്ങളും വ്യവസ്ഥകളും അംഗീകരിക്കണം. ഇഫ്താർ ക്യാമ്പുകൾ സ്ഥാപിക്കുന്നതിനുള്ള പെർമിറ്റുകൾ ലഭിക്കുന്നതിനും മന്ത്രാലയത്തിൻ്റെ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് ഇസ്ലാമിക് അഫേയേഴ്സ് അറിയിച്ചു.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News