സൗദിയില്‍ വേനലവധിക്ക് ശേഷം സ്‌കൂളുകള്‍ തുറക്കുന്നു; ഞായറാഴ്ച മുതല്‍ ക്ലാസുകള്‍ ആരംഭിക്കും

രാജ്യത്തെ ഇന്ത്യന്‍ സ്‌കൂളുകള്‍ ഉള്‍പ്പെടെയുള്ള ഇന്റര്‍നാഷണല്‍ സ്‌കൂളുകള്‍ ഒരാഴ്ച കൂടി കഴിഞ്ഞ് സെപ്തംബർ ആദ്യ വാരത്തിലാണ് തുറക്കുക.

Update: 2022-08-22 19:33 GMT
Editor : abs | By : Web Desk

വേനലവധി കഴിഞ്ഞ് സൗദിയിലെ സ്‌കൂളുകള്‍ അടുത്ത ഞായാറാഴ്ച പ്രവര്‍ത്തനമാരംഭിക്കുമെന്ന് സൗദി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. സ്‌കൂള്‍ തുറക്കുന്നതിന്റെ മുന്നോടിയായി അധ്യാപകരും അധ്യാപകേതര ജീവനക്കാരും ഈയാഴ്ച മുതല്‍ സ്‌കൂളുകളില്‍ ഹാജരായി ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍ മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. 

പുതിയ അധ്യാന വര്‍ഷത്തില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ഥികളെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങളും സ്‌കൂളുകളില്‍ ആരംഭിച്ചിട്ടുണ്ട്. കെട്ടിടങ്ങളും ക്ലാസ് മുറികളും വൃത്തിയാക്കി അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കിയാണ് സ്‌കൂളുകള്‍ അലങ്കരിക്കുന്നത്. പാഠപുസ്തകങ്ങളുടെയും പഠന ഉപകരണങ്ങളുടെയും വിതരണവും ഇതിനകം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ രാജ്യത്തെ ഇന്ത്യന്‍ സ്‌കൂളുകള്‍ ഉള്‍പ്പെടെയുള്ള ഇന്റര്‍നാഷണല്‍ സ്‌കൂളുകള്‍ ഒരാഴ്ച കൂടി കഴിഞ്ഞ് സെപ്തംബർ ആദ്യ വാരത്തിലാണ് തുറക്കുക.

Full View


Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News