സാമൂഹ്യ പ്രവർത്തകന് യാത്രയയപ്പ് നൽകി

Update: 2023-07-01 18:05 GMT

അൽഹസ്സ: മൂന്നു പതിറ്റാണ്ട് നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന  സാമൂഹ്യ പ്രവർത്തകൻ കൃഷ്ണൻ മണ്ണോത്തിന്  യാത്രയയപ്പ് നൽകി. 

സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിൽ, സാമൂഹ്യ- സാംസ്കാരിക- ജീവകാരുണ്യ പ്രവർത്തന മേഖലകളിൽ സതുത്യർഹവുമായ സേവനങ്ങളാണ് കൃഷ്ണൻ കൊയിലാണ്ടി  നടത്തിപ്പോന്നിരുന്നത്.

കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ തനിക്ക് സാധ്യമാവുന്ന സഹായങ്ങൾ എല്ലാവർക്കും  ചെയ്തിരുന്നു. 

ഒരു മികച്ച സംഘാടകൻ കൂടിയായ കൃഷ്ണൻ കൊയിലാണ്ടിക്ക് അൽ ഹസ്സ ഇന്ത്യൻ എംബസി വളണ്ടിയേർസ് കൂട്ടായ്മയാണ് യാത്രയയപ്പ് നൽകിയത്.

സ്നേഹോപഹാരം പ്രസാദ് കരുനാഗപ്പള്ളി കൈമാറി. ഹനീഫ മൂവാറ്റുപുഴ, ഉമർ കോട്ടയിൽ, നാസർ പാറക്കടവ്, മുജീബ് പൊന്നാനി, മുഹമ്മദ് അനസ്, ലിജു വർഗ്ഗീസ്, ബേബി ഭാസ്കർ എന്നിവർ ആശംസകൾ നേർന്നു. കൃഷ്ണൻ കൊയിലാണ്ടി നന്ദി പറഞ്ഞു. 

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News