പ്രായമായവർക്കും ഭിന്നശേഷിയുള്ളവർക്കും സേവനങ്ങൾ മെച്ചപ്പെടുത്തും; ഇരുഹറം കാര്യാലയം

പ്രസംഗങ്ങളിൽ ആംഗ്യഭാഷാ വ്യാഖ്യാതാക്കളെ നിയോ​ഗിക്കും

Update: 2025-12-04 16:20 GMT
Editor : Mufeeda | By : Web Desk

ജിദ്ദ: പ്രായമായവർക്കും വികലാം​ഗർക്കുമുള്ള സേവനങ്ങൾ മെച്ചപ്പെടുത്തുമെന്ന് ഇരുഹറം കാര്യാലയം. കേൾവിക്കുറവുള്ളവർക്ക് പ്രത്യേക ഹെഡ് ഫോണുകളും വെള്ളം ഉപയോഗിക്കാൻ കഴിയാത്തവർക്ക് ഡ്രൈ അബ്ലൂഷൻ ഉപകരണങ്ങളും ലഭ്യമാക്കും. കേൾവിക്കുറവുള്ളവരെ സഹായിക്കുന്നതിന് ഇരു ഹറമുകളിലും പ്രസംഗങ്ങളിൽ ആംഗ്യഭാഷാ വ്യാഖ്യാതാക്കളെയും നിയോഗിക്കും.

ഹറമുകളിൽ പാരായണത്തിന് സഹായിക്കുന്ന വായനാ പേനകളുള്ള വിശുദ്ധ ഖുർആനിന്റെ പകർപ്പുകൾ ലഭ്യമാണ്. പ്രാർത്ഥനാ ഹാളുകളിൽ വിശുദ്ധ ഖുർആനിന്റെ ബ്രെയിൽ ലിപികളും നൽകിയിട്ടുണ്ട്. കാഴ്ച വൈകല്യമുള്ളവർക്ക് ഹറമിനുള്ളിൽ സുരക്ഷിതമായി സഞ്ചരിക്കാൻ സഹായിക്കുന്ന മാർഗനിർദേശ കെയിനുകളും ലഭ്യമാണ്.

Tags:    

Writer - Mufeeda

contributor

Editor - Mufeeda

contributor

By - Web Desk

contributor

Similar News