താനൂർ ബോട്ടപകടം; ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രിമാർ രാജി വെക്കണമെന്ന് ഒ.ഐ.സി.സി

Update: 2023-05-09 18:53 GMT
Advertising

താനൂരിൽ 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ടപകടത്തിൽ ഒ.ഐ.സി.സി ദമ്മാം മലപ്പുറം ജില്ലാ കമ്മിറ്റി ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. ദുരന്തത്തിൽ പരിക്കേറ്റവർ എത്രയും പെട്ടെന്ന് സാധാരണ ജിവിതത്തിലേക്ക് മടങ്ങിവരട്ടെയെന്നും മരണപ്പെട്ടവരുടെ ബന്ധുക്കൾക്ക് ഈ വേദന താങ്ങാനുള്ള കരുത്തുണ്ടാവട്ടെ എന്നും അനുശോചന സന്ദേശത്തിൽ പറഞ്ഞു.

അധികൃതരുടെ കൃത്യവിലോപവും അനാസ്ഥയുമാണ് ഈ വൻ ദുരന്തത്തിന് കാരണമായത്. നാട്ടുകാരും പ്രദേശവാസികളും ജനപ്രതിനിധികളും സുരക്ഷിതത്വമില്ലാതെ നടക്കുന്ന ബോട്ട് സർവീസുകളെ കുറിച്ച് നിരന്തരം പരാതിപ്പെട്ടിട്ടും ഒരു നടപടികളുമെടുത്തില്ല. മാത്രമല്ല കഴിഞ്ഞ ദിവസം ഫ്‌ലോട്ടിങ് ബ്രിഡ്ജ് ഉദ്ഘാടനം ചെയ്യാനെത്തിയ ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനോട് ഇപ്പോൾ അപകടത്തിൽ പെട്ട ബോട്ടിനെ കുറിച്ച് മന്ത്രി അബ്ദുൽ റഹ്മാന്റെ സാന്നിദ്ധ്യത്തിൽ നാട്ടുകാർ നേരിട്ട് പരാതിപെട്ടിട്ടും ഒരു നടപടികൾക്കും മുതിർന്നില്ലെന്നും ആരോപണമുണ്ട്.

ആരോപണങ്ങളെ കുറിച്ചെല്ലാം വിശദമായി അന്വേഷിച്ച് കുറ്റക്കാർക്കെതിരെ ശക്തമായ നടപടി എടുക്കാനുള്ള ആർജ്ജവം സർക്കാർ കാണിക്കണം.

ധാർമികമായ ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രി മുഹമ്മദ് റിയാസും ആരോപണ വിധേയനായ മന്ത്രി അബ്ദുൽ റഹ്മാനും രാജി വെക്കണമെന്നും ഒ.ഐ.സി.സി ദമ്മാം മലപ്പുറം ജില്ലാ കമ്മിറ്റി പ്രസ്ഥാവനയിൽ ഒ.ഐ.സി.സി ദമ്മാം മലപ്പുറം ജില്ലാ പ്രസിഡണ്ട് ഗഫൂർ വണ്ടൂർ, ജന. സെക്രട്ടറി ഹമീദ് മരക്കാശ്ശേരി എന്നിവർ ആവശ്യപ്പെട്ടു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News