ജുബൈലിൽ മരിച്ച അബ്ദുൽലത്തീഫിന്റെ മൃതദേഹം നാട്ടിൽ ഖബറടക്കും
Update: 2022-12-26 14:22 GMT
സൗദി അറേബ്യയിലെ ജുബൈലിൽ ശനിയാഴ്ച രാത്രി നിര്യാതനായ വ്യവസായി പാലക്കാട് പള്ളിപ്പുറം പിരായിരി അഞ്ജലി ഗാർഡൻസിൽ അബ്ദുൽ ലത്തീഫി(57)ന്റെ മൃതദേഹം നാളെ നാട്ടിലെത്തിച്ച് ഖബറടക്കും.
ഇന്ന് ദമ്മാമിൽ ബന്ധുക്കളും സുഹൃത്തുക്കളും അന്ത്യോപചാരം അർപ്പിക്കും. നാളെ രാവിലെ കരിപ്പൂരിലെത്തുന്ന മൃതദേഹം പാലക്കാട് അഞ്ജലി ഗാർഡൻസിലെ വീട്ടിലേക്ക് കൊണ്ടുപോകും.
ഉച്ചക്ക് 12 മുതൽ 1 മണി വരെ പാലക്കാട്ടിലെ വീട്ടിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് പാലക്കാട് മേപ്പറമ്പ് ജുമാ മസ്ജിദിൽ ഖബറടക്കുമെന്ന് സഹോദരൻ യൂസുഫ് റഷീദ് അറിയിച്ചു. 20 വർഷമായി ജുബൈലിലായിരുന്ന ലത്തീഫ് റംസ് അൽ അവ്വൽ യുനൈറ്റഡ് കോൺട്രാക്ടിങ് എംഡിയായിരുന്നു.