മക്കയിൽ പുതിയ മെട്രോ പദ്ധതിക്ക് കളമൊരുങ്ങുന്നു; തീർഥാടകർക്ക് യാത്ര എളുപ്പമാകും

നാല് ലൈനുകളിലായി 89 സ്റ്റേഷനുകൾ ഉൾപ്പെടുത്തിയാണ് പദ്ധതി

Update: 2025-09-10 17:48 GMT
Editor : Thameem CP | By : Web Desk

ജിദ്ദ: വിശുദ്ധ നഗരിയായ മക്കയിൽ തീർത്ഥാടക ലക്ഷങ്ങൾക്ക് ആശ്വാസമാകുന്ന ബൃഹത്തായ മെട്രോ പദ്ധതിക്ക് കളമൊരുങ്ങുന്നു. ഗതാഗതം സുഗമമാക്കുക എന്ന ലക്ഷ്യത്തോടെ മക്ക റോയൽ കമ്മീഷന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന പദ്ധതിയുടെ വിശദാംശങ്ങൾ ചർച്ച ചെയ്യുന്നതിനായി കരാറുകാരുടെ ആദ്യ യോഗം ഈ മാസം 21ന് നടക്കും.

ഏകദേശം 8 ബില്യൺ റിയാൽ ചെലവ് പ്രതീക്ഷിക്കുന്ന ഈ മെട്രോ ശൃംഖല മക്കയുടെ എല്ലാ പ്രദേശങ്ങളെയും തമ്മിൽ ബന്ധിപ്പിക്കും. നാല് പ്രധാന ലൈനുകളിലായി 89 സ്റ്റേഷനുകളാണ് പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുക. ഭൂരിഭാഗം ലൈനുകളും തുരങ്കങ്ങളിലൂടെയാകും കടന്നുപോവുക. മൂന്ന് ഘട്ടങ്ങളായിട്ടാണ് പദ്ധതി പൂർത്തിയാക്കുക.

പുതിയ മെട്രോ വരുന്നതോടെ, ഓരോ വർഷവും ഹജ്ജ്, ഉംറ കർമ്മങ്ങൾക്കായി മക്കയിലെത്തുന്ന ദശലക്ഷക്കണക്കിന് തീർത്ഥാടകർക്ക് ഹറമിലേക്കും മറ്റ് പുണ്യസ്ഥലങ്ങളിലേക്കുമുള്ള യാത്ര കൂടുതൽ വേഗത്തിലും എളുപ്പത്തിലും സാധ്യമാകും. ഇത് നഗരത്തിലെ ഗതാഗതക്കുരുക്ക് ഗണ്യമായി കുറയ്ക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷ. മക്ക ബസ് സർവീസുകളെയും ഹറമൈൻ എക്‌സ്പ്രസ്സ് ട്രെയിൻ ശൃംഖലയെയും പുതിയ മെട്രോയുമായി ബന്ധിപ്പിക്കും.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News