അറബ് രാഷ്ട്രങ്ങളിൽ വേനൽക്കാലം ഞായറാഴ്ചയോടെ അവസാനിക്കുമെന്ന് ജിദ്ദ അസ്ട്രോണമി സൊസൈറ്റി

വേനൽ അവസാനിച്ചെങ്കിലും തണുപ്പെത്താൻ നവംബർ വരെ കാത്തിരിക്കേണ്ടി വരും

Update: 2024-09-22 16:26 GMT

റിയാദ്: അറബ് രാഷ്ട്രങ്ങൾ ഉൾപ്പെടുന്ന മേഖലകളിലെ വേനൽക്കാലം ഇന്നത്തോടെ അവസാനിച്ചതായി സൗദിയിലെ ജിദ്ദ അസ്ട്രോണമി സൊസൈറ്റി. 93 ദിവസം നീണ്ടു നിന്ന വേനൽക്കാലമാണ് അവസാനിക്കുന്നത്. നാളെ മുതൽ ശരത് കാലത്തിന് തുടക്കമാകും. വേനൽ അവസാനിച്ചെങ്കിലും തണുപ്പെത്താൻ നവംബർ വരെ കാത്തിരിക്കേണ്ടി വരും. 

 മാറ്റത്തിന്റെ ഭാഗമായി കാലാവസ്ഥയിൽ പെട്ടെന്നുള്ള മാറ്റങ്ങൾക്ക് സാധ്യതയുണ്ട്. കടുത്ത ചൂടിന് ആശ്വാസമായെങ്കിലും മെച്ചപ്പെട്ട കാലാവസ്ഥക്ക് നവംബർ വരെ കാത്തിരിക്കേണ്ടി വരും. വരും ആഴ്ചകളിൽ ചൂടിന്റെ തോത് താരതമ്യേന കുറയുമെന്നും മന്ത്രാലയം അറിയിച്ചു.

വിവിധ അറേബ്യൻ നാടുകളിൽ ഇത് മഴക്കാലത്തിന്റെയും തുടക്കമാണ്. ഇത്തവണ സൗദിയിൽ റെക്കോർഡ് താപനിലയായിരുന്നു റിപ്പോർട്ട് ചെയ്തിരുന്നത്. കടുത്ത വേനലിനെ അതിജീവിക്കാൻ കഴിയാതെ മരണമടക്കം നിരവധി പ്രയാസങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൊടും ചൂടിൽ നിന്നുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ തൊഴിലാളികൾക്ക് ഉച്ചസമയ വിശ്രമ നിയമമടക്കം ഏർപ്പെടുത്തിയിരുന്നു.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News