സൗദിയിലെ സ്ഥാപനങ്ങൾ 2026 ജനുവരി മുതൽ സകാത്ത് ആന്റ് ടാക്‌സ് അതോറ്റിയിലേക്ക് ബില്ലിങ് സിസ്റ്റം ബന്ധിപ്പിക്കണം

പ്രതിദിനം രണ്ടായിരം റിയാലിലേറെ വരുമാനമുള്ള ഗ്രൂപ്പുകളും സ്ഥാപനങ്ങളുമാണ് നടപടി സ്വീകരിക്കേണ്ടത്

Update: 2025-12-23 16:11 GMT

റിയാദ്: സൗദിയിൽ പ്രതിദിനം രണ്ടായിരം റിയാലിലേറെ വരുമാനമുള്ള മുഴുവൻ ഗ്രൂപ്പുകളും സ്ഥാപനങ്ങളും 2026 ജനുവരി മുതൽ സകാത്ത് ആന്റ് ടാക്‌സ് അതോറ്റിയിലേക്ക് ബില്ലിങ് സിസ്റ്റം ബന്ധിപ്പിക്കണം. മില്യൺ റിയാൽ വാർഷിക വരുമാനമുള്ളവർക്ക് ഇത് നടപ്പാക്കാനുള്ള കാലാവധി ഈ മാസം അവസാനിക്കും. 

ഈ മാസം ഡിസംബർ 31ന് മുന്നോടിയായി മില്യൺ റിയാൽ വാർഷിക വരുമാനമുള്ള സ്ഥാപനങ്ങൾ, കമ്പനികൾ, ഗ്രൂപ്പുകൾ സകാത്ത് ടാക്‌സ് അതോറിറ്റിയുടെ ഫതൂറ പ്ലാറ്റ്‌ഫോമിലേക്ക് സ്ഥാപനത്തിലെ ബില്ലിങ് സിസ്റ്റ് ബന്ധിപ്പിക്കേണ്ടി വരും. അതായത് പ്രതിദിനം 2700 റിയാൽ വരുമാനമുള്ള മുഴുവൻ സ്ഥാപനങ്ങൾക്കും ഇത് ബാധകമാണ്. ജനുവരിക്ക് ശേഷം വർഷം ഏഴര ലക്ഷം റിയാൽ വരുമാനമുള്ള, അതായത് പ്രതിദിനം രണ്ടായിരം റിയാലിലേറെ ബില്ലിങ് വരുന്ന കമ്പനികൾക്കും എസ്റ്റാബ്ലിഷ്‌മെന്റുകൾക്കും ഫതൂറ ഇന്റഗ്രേഷൻ നിർബന്ധമാകും. ഇത് അവസാന നിമിഷം ചെയ്യുന്നതോടെ പല സ്ഥാപനങ്ങൾക്കും പിഴ ലഭിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് ഐടി സോഫ്റ്റ്‌വെയർ മേഖലയിലെ വിതരണക്കാർക്കായി നൊമിസോ ടെക്‌നോളജി ഗ്രൂപ്പിന് കീഴിൽ ബോധവത്കരണം നൽകി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ബിസിനസ്സിലേക്ക് എങ്ങിനെ നടപ്പാക്കാം എന്നതും ചർച്ചയായി. ജിദ്ദ ഒബ്ഹൂറിലെ ഹൗദ ഹോട്ടലായിരുന്നു വേദി.

Advertising
Advertising

സ്ഥാപനങ്ങളുടെ ബില്ലിങ് സിസ്റ്റം സകാത്ത് ആന്റ് ടാക്‌സ് അതോറിറ്റി അഥവാ സറ്റ്കയിലേക്ക് ബന്ധിപ്പിച്ചാൽ മാത്രം പോരാ. സറ്റ്കയിലേക്ക് പോകുന്ന ബില്ലുകൾ ഏതെങ്കിലും നിരസിക്കപ്പെടുന്നുണ്ടെങ്കിൽ അതും നിരീക്ഷിക്കണം. ഇതിൽ വീഴ്ച വരുത്തുന്നവർക്കാണ് പിഴ വീഴുന്നത്. ഇത് തടയാൻ സ്ഥാപനങ്ങൾ എ.ഐ സാങ്കേതിത വിദ്യയിലൂടെ നിരീക്ഷിക്കാനാകും. ഇതിനുള്ള സംവിധാനമാണ് നൊമിസോ ടെക്‌നോളജി നൽകുന്നത്. എ.ഐ പിന്തുണയുള്ള ഡാഷ് ബോഡിലൂടെ വീഴ്ചകളും അതോറിറ്റിയിൽ നിന്നുള്ള മുന്നറിയിപ്പുകളും തിരിച്ചറിയാനാകും. ബിസിനസിലേക്ക് എ.ഐ നടപ്പാക്കുന്നത് സംബന്ധിച്ചും ഗ്രൂപ്പ് ബോധവത്കരണം തുടരുകയാണ്.

പലപ്പോഴായി മാറ്റം വരുന്ന സകാത്ത് ടാക്‌സ് അതോറിറ്റിയുടെ സിസ്റ്റത്തിലെ അപ്‌ഡേറ്റുകളും എ.ഐ പിന്തുണയുള്ള ഡാഷ് ബോഡ് വഴി ഉറപ്പാക്കാനാകും. സൗദിയിൽ എല്ലായിടത്തും സേവനം ലഭ്യമാണന്നും സോമിനോ അറിയിച്ചു. പുതിയ ഘട്ടം ഫതൂറയുമായും ഡാഷ് ബോഡ് സംബന്ധിച്ചും സംശയമുള്ളവർക്ക് 0546600887 എന്ന നമ്പറിൽ ബന്ധപ്പെടാം.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News