കേരളത്തിൽ നിന്നുള്ള അവസാന ഹജ്ജ് സംഘം ഇന്ന് പുറപ്പെടും

അവസാന ഇന്ത്യൻ സംഘം നാളെയാണ് മക്കയിലെത്തുക

Update: 2025-05-30 09:48 GMT
Editor : Thameem CP | By : Web Desk

ജിദ്ദ: കേരളത്തിൽ നിന്നുള്ള ഈ വർഷത്തെ ഹജ്ജ് തീർഥാടകരുടെ അവസാന സംഘം ഇന്ന് കൊച്ചിയിൽ നിന്ന് മക്കയിലേക്ക് പുറപ്പെടും. രാത്രി 8:20-ന് 280 തീർഥാടകരുമായി വിമാനം പറന്നുയരും. ഇതോടെ ഈ വർഷത്തെ മുഴുവൻ മലയാളി ഹാജിമാരും വിശുദ്ധ നഗരമായ മക്കയിൽ എത്തിച്ചേരും. അവസാന ഇന്ത്യൻ സംഘം നാളെയാണ് മക്കയിലെത്തുക.

അതേസമയം, കനത്ത ചൂടിന്റെ പശ്ചാത്തലത്തിൽ മക്ക ഹറമിൽ ജുമുഅ നമസ്‌കാരത്തിന്റെയും പ്രാർത്ഥനയുടെയും സമയം വെട്ടിച്ചുരുക്കിയിട്ടുണ്ട്. ദുൽഹജ്ജ് മാസത്തിലെ ആദ്യ വെള്ളിയാഴ്ചയായ ഇന്ന് ഒരു ലക്ഷത്തി പതിനയ്യായിരം ഇന്ത്യൻ ഹാജിമാർ മക്കയിലുണ്ടെന്നാണ് കണക്ക്. കനത്ത ചൂട് പരിഗണിച്ച്, നേരത്തെ ഹറമിലെത്താനും ആവശ്യമായ മുൻകരുതലുകൾ എടുക്കാനും ഹാജിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News