Writer - razinabdulazeez
razinab@321
റിയാദ്: വാഹന വ്യവസായത്തിന് സൗദിയില്‍ കൂടുതല്‍ അവസരങ്ങളൊരുക്കുമെന്ന് വ്യവസായ ധാതു വിഭവ മന്ത്രാലയം. നിര്‍മ്മാണത്തിനാവശ്യമായ ധാതുക്കളുടെയും പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ രാജ്യത്തെ ശേഖരങ്ങള്‍ നിര്‍മ്മാണ കേന്ദ്രങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി. സീർ, ലൂസിഡ്, ഹ്യുണ്ടായ് എന്നിവയുൾപ്പെടെ സൗദി അറേബ്യയിലെ ഓട്ടോമൊബൈൽ ഫാക്ടറികളുടെ എണ്ണം മുന്നൂറായി ഉയര്‍ത്തുമെന്ന് വ്യവസായ, ധാതു വിഭവ ഉപമന്ത്രി ഖലീൽ ബിൻ സലാമ പറഞ്ഞു. സൗദി അറേബ്യ ആഗോളതലത്തിൽ കയറ്റുമതി ചെയ്യുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍, സ്റ്റീൽ, അലുമിനിയം ധാതുക്കളുപയോഗിച്ചുള്ള ബോഡികള്‍ എന്നിവ വാഹന നിര്‍മ്മാണത്തിനും ഓട്ടോമോട്ടീവ് മേഖലയെ പിന്തുണയ്ക്കുന്നതിനും സഹായിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കിംഗ് അബ്ദുല്ല എക്ണോമിക് സിറ്റിയില്‍ സീർ, ലൂസിഡ്, ഹ്യുണ്ടായ് ഫാക്ടറികൾ സ്ഥാപിച്ചതോടെ ഗണ്യമായ പുരോഗതിയാണ് ഈ മേഖലയില്‍ ഉണ്ടായിട്ടുള്ളത്. പ്രാദേശികമായി ഫാക്ടറികൾ സ്ഥാപിക്കുന്നതിന് നിരവധി കമ്പനികളിൽ നിന്ന് താര്‍പര്യം പ്രകടിപ്പിച്ചു വരുന്നതായും മന്ത്രി പറഞ്ഞു. രാജ്യത്തെ വിതരണ ഏജന്‍സികള്‍ ദേശീയ ഫാക്ടറികളെ അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുകയെന്നും മന്ത്രി വിശദീകരിച്ചു.