സൗദിയിൽ പെരുന്നാള്‍ നമസ്കാരത്തിനുള്ള ഒരുക്കങ്ങൾ ആരംഭിക്കാൻ ഇസ്ലാമികകാര്യ മന്ത്രാലയത്തിന്‍റെ നിർദേശം

പളളികളിലും ഈദ് ഗാഹുകളിലും ആവശ്യമായ ഒരുക്കങ്ങൾ നടത്തണമെന്നും മന്ത്രാലയം നിർദേശിച്ചു.

Update: 2023-03-31 19:33 GMT
Advertising

സൌദിയിൽ പെരുന്നാള്‍ നമസ്കാരത്തിനുള്ള ഒരുക്കങ്ങൾ ആരംഭിക്കാൻ ഇസ്ലാമിക കാര്യ മന്ത്രാലയം നിർദേശം നൽകി. സുര്യോദയത്തിന് പതിനഞ്ച് മിനുട്ടിന് ശേഷം പെരുന്നാൾ നമസ്കാരം നടത്തണം. പളളികളിലും ഈദ് ഗാഹുകളിലും ആവശ്യമായ ഒരുക്കങ്ങൾ നടത്തണമെന്നും മന്ത്രാലയം നിർദേശിച്ചു.

Full View

സൌദിയിലെ പള്ളികളിലും മൈതാനങ്ങളിലും പെരുന്നാൾ നമസ്കാരം നടത്തുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിക്കാൻ ഇസ്ലാമിക കാര്യ മന്ത്രി ഷെയ്ഖ് അബ്ദുൽ ലത്തീഫ് ആലും ശൈഖാണ് നിർദേശം നൽകിയത്. ഇതുസംബന്ധിച്ച് മന്ത്രാലയത്തിൻ്റെ എല്ലാ ശാഖകൾക്കും സർക്കുലർ അയച്ചു. ഉമ്മുൽ ഖുറാ കലണ്ടർ പ്രകാരം സുര്യോദയത്തിന് 15 മിനുട്ടിന് ശേഷമാണ് പെരുന്നാൾ നമസ്കാരം നടത്തേണ്ടത്.

പള്ളികൾക്ക് പുറമേ, ചില പട്ടണങ്ങളിലെയും ഗ്രാമകേന്ദ്രങ്ങളിലെയും തുറന്ന പ്രാർത്ഥനാ മൈതാനങ്ങളിലും ഈദ് നമസ്‌കാരം നടത്തണമെന്ന് മന്ത്രി നിർദ്ദേശിച്ചു. എന്നാൽ സാധാരണയായി പെരുന്നാൾ നമസ്കാരങ്ങൾക്ക് ഉപയോഗിക്കാത്ത പള്ളികൾക്ക് ഇതിൽ ഇളവുണ്ട്. പെരുന്നാൾ ദിവസം വിശ്വാസികൾക്ക് പ്രാർത്ഥന സ്ഥലങ്ങളിലേക്ക് എളുപ്പത്തിൽ വരാനും പോകാനുമുള്ള സൌകര്യങ്ങളൊരുക്കണം. ആവശ്യമായ എല്ലാ ശുചീകരണ അറ്റകുറ്റ പണികളും പൂർത്തിയാക്കി ഈദ് ഗാഹുകളും പള്ളികളും പ്രാർത്ഥനക്ക് സജ്ജമാക്കണമെന്നും മന്ത്രി നിർദേശിച്ചു.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News