എം.യു.എഫ്.സി ടൂർണ്ണമെന്റിന് തുടക്കമായി
Update: 2022-12-29 05:06 GMT
ദമ്മാം മലബാർ യുണൈറ്റഡ് ഫുട്‌ബോൾ ക്ലബ്ബ് സംഘടിപ്പിക്കുന്ന ഫുട്ബോൾ ടൂർണ്ണമെന്റിന് തുടക്കമായി. ദമ്മാം ഇന്ത്യൻ ഫുട്‌ബോൾ അസോസിയേഷന് കീഴിലുള്ള പതിനഞ്ച് ടീമുകൾ ടൂർണ്ണമെന്റിന്റെ ഭാഗമാകും. അന്തരിച്ച പൊതുപ്രവർത്തകൻ പി.എം നജീബിന്റെ സ്മരണാർഥമാണ് ടൂർണ്ണമെന്റ്.
ഡി റൂട്ട് വെപ്രോ സി.ഇ.ഒ ജംഷീദ് ബാബു, ഡിഫ പ്രസിഡന്റ് മുജീബ് കളത്തിൽ എന്നിവർ ചേർന്ന് കിക്കോഫ് നിർവ്വഹിച്ചു. പ്രവിശ്യയിലെ വിവിധ സാമൂഹ്യ ജീവകാരുണ്യ മാധ്യമ പ്രവർത്തകർ ചടങ്ങിൽ സംബന്ധിച്ചു.
ഇലവൻസ് ടൂർണ്ണമെന്റിന്റെ ആദ്യ കളിയിൽ ദാറുസിഹ യൂത്ത് ക്ലബ്ബ് ജേതാക്കളായി. രണ്ടാം കളിയിൽ യുണൈറ്റഡ് എഫ്.സിയും വിജയികളായി. ജസീം കൊടിയേങ്ങൽ, അഷ്‌റഫ്, സഹൽ, ഫവാസ്, സജൂബ് തുടങ്ങിയവർ നേതൃത്വം നൽകി.