സൗദിയില്‍ വാണിജ്യ സ്ഥാപനങ്ങളുടെ എണ്ണം വര്‍ധിക്കുന്നു

രാജ്യത്തെ വാണിജ്യ സ്ഥാപനങ്ങള്‍ 17 ലക്ഷം കവിഞ്ഞു

Update: 2025-07-06 17:40 GMT
Editor : razinabdulazeez | By : Web Desk

ദമ്മാം: സൗദിയില്‍ വാണിജ്യ സ്ഥാപനങ്ങളുടെ രജിസ്ട്രേഷനില്‍ വര്‍ധനവ് തുടരുന്നു. ഈ വര്‍ഷം രണ്ടാം പാദത്തില്‍ 80000 വാണിജ്യ ലൈസന്‍സുകള്‍ അനുവദിച്ചതായി മന്ത്രാലയം വെളിപ്പെടുത്തി. ഇതോടെ രാജ്യത്തെ വാണിജ്യ രജിസ്ട്രേഷനുകളുടെ എണ്ണം പതിനേഴ് ലക്ഷം കവിഞ്ഞു. അനുവദിച്ചവയില്‍ 49 ശതമാനവും വനിത ഉടമസ്ഥതയിലുള്ളവയാണ്. റിയാദ്, മക്ക, കിഴക്കൻ പ്രവിശ്യ എന്നീ മേഖലകളാണ് ലൈസന്‍സ് അനുവദിച്ചതില്‍ മുൻപന്തിയിൽ. റിയാദ് മേഖലയിൽ 28100ഉം, മക്ക മേഖലയിൽ 14400ഉം, കിഴക്കൻ പ്രവിശ്യയിൽ 12900വും, അല്‍ഖസീം മേഖലയിൽ 4900വും അസീർ മേഖലയിൽ 3800 ലൈസന്‍സുകളും അനുവദിച്ചവയില്‍ ഉള്‍പ്പെടും.10900 ലൈസന്‍സുകള്‍ ലിമിറ്റ‍‍ഡ് ലയബിലിറ്റി കമ്പനികള്‍ക്കായി അനുവദിച്ചതായും മന്ത്രാലയം വിശദീകരിച്ചു. ഇ-കൊമേഴ്‌സ് മേഖലയില്‍ 39,300 അനുമതി പത്രങ്ങളും അനുവദിച്ചതായും മന്ത്രാലയം വ്യക്തമാക്കി.

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News