സൗദിയില്‍ നിക്ഷേപ ലൈസന്‍സുകള്‍ അനുവദിക്കുന്നതില്‍ റെക്കോര്‍ഡ് വര്‍ധനവ്

വിദേശ നിക്ഷേപകരെ സൗദിയിലേക്ക് ആകര്‍ഷിക്കുന്നതിന് സര്‍ക്കാര്‍ കൈകൊണ്ട നടപടികള്‍ ഫലപ്രാപ്തി കൈവരിച്ചതായി പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നു

Update: 2025-02-15 16:14 GMT
Editor : razinabdulazeez | By : Web Desk

റിയാദ്: സൗദിയില്‍ നിക്ഷേപ ലൈസന്‍സുകള്‍ അനുവദിക്കുന്നതില്‍ റെക്കോര്‍ഡ് വര്‍ധനവ്. കഴിഞ്ഞ വര്‍ഷം പതിനാലായിരത്തിലധികം നിക്ഷേപ ലൈസന്‍സുകള്‍ പുതുതായി അനുവദിച്ചതായി സൗദി നിക്ഷേപ മന്ത്രാലയം വെളിപ്പെടുത്തി. സുസ്ഥിര നിക്ഷേപവും ബിസിനസ് അന്തരീക്ഷവും സൃഷ്ടിക്കുന്നതില്‍ സൗദി കൈവരിച്ച നേട്ടങ്ങള്‍ നിക്ഷേപകരെ കൂടുതല്‍ രാജ്യത്തേക്ക് ആകര്‍ഷിക്കാന്‍ ഇടയാക്കി. വിദേശ നിക്ഷേപകരെ സൗദിയിലേക്ക് ആകര്‍ഷിക്കുന്നതിന് സര്‍ക്കാര്‍ കൈകൊണ്ട നടപടികള്‍ ഫലപ്രാപ്തി കൈവരിച്ചതായി പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നു. സൗദിയില്‍ കഴിഞ്ഞ വര്‍ഷം 14303 പുതിയ നിക്ഷേപക ലൈസന്‍സുകള്‍ അനുവദിച്ചതായി നിക്ഷേപ മന്ത്രാലയം വെളിപ്പെടുത്തി. . ഇത് മുന്‍വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 67 ശതമാനം കൂടുതലാണ്. തസത്തുര്‍ നിയമ ലംഘകര്‍ക്ക് അനുവദിച്ച പദവി ശരിയാക്കല്‍ നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷമുള്ള ആദ്യ സമ്പൂര്‍ണ്ണ വര്‍ഷമെന്ന പ്രത്യേകതയും പോയ വര്‍ഷത്തിനുണ്ട്. നിയമ ലംഘനങ്ങള്‍ ശരിപ്പെടുത്തിയ ശേഷവും വലിയ വളര്‍ച്ച നിക്ഷേപകരുടെ എണ്ണത്തില്‍ പ്രതിവര്‍ഷം രേഖപ്പെടുത്തിയത് വലിയ നേട്ടമായാണ് കാണുന്നത്. രാജ്യത്തെ സുസ്ഥിര നിക്ഷേപ അവസരവും അനുകൂല ബിസിനസ് അന്തരീക്ഷവും കൂടുതല്‍ പേരെ നിക്ഷേപമേഖലയിലേക്ക് ആകര്‍ഷിക്കാന്‍ ഇടയാക്കി. ഈ കാലയളവില്‍ രാജ്യത്തെ സാമ്പത്തിവളര്‍ച്ചാ നിരക്കിലും വലിയ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News