സൗദി കിഴക്കൻ പ്രവിശ്യയിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ പ്രവിശ്യ ഫെസ്റ്റിവലിന് തുടക്കമായി

വമ്പിച്ച ഓഫറുകളും സമ്മാനങ്ങളും ഒപ്പം കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും പങ്കെടുക്കാവുന്ന വിവിധ വിനോദ പരിപാടികളും മേളയോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്

Update: 2023-05-28 19:41 GMT

റിയാദ്: സൗദി കിഴക്കന്‍ പ്രവിശ്യയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ പ്രവിശ്യ ഫെസ്റ്റിവലിന് തുടക്കമായി. വമ്പിച്ച ഓഫറുകളും സമ്മാനങ്ങളും ഒപ്പം കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും പങ്കെടുക്കാവുന്ന വിവിധ വിനോദ പരിപാടികളും മേളയോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.

പ്രവാസിക്ക് അന്യം നിന്നുപോയ നാടും നാട്ടോര്‍മ്മയും സമ്മാനിക്കുന്നതാണ് ലുലുവിന്റെ പ്രവിശ്യ ഫെസ്റ്റിവെല്‍. നാടന്‍ പലഹാരങ്ങളുടെ രുചിവൈവിധ്യവുമായി തട്ടുകടകളും ചായ മക്കാനികളും മേളയില്‍ ഒരുക്കിയിട്ടുണ്ട്. സ്വദേശികളെയും വിദേശികളെയും ഒരുപോലെ ആകര്‍ഷിക്കുന്ന മേളയില്‍ വമ്പിച്ച വിലക്കുറവാണ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുള്ളത്. പ്രത്യേക വിലക്കിഴിവിന് പുറമേ ഇന്‍സ്റ്റന്റ് ഓഫറുകളും ഹവര്‍ലി ഓഫറുകളും ലഭ്യമാണ്.

Advertising
Advertising

മേളയില്‍ ഗാര്‍മെന്റ്‌സ് ഉല്‍പന്നങ്ങള്‍ക്ക് എഴുപത് ശതമാനം വരെ പ്രത്യേക വിലക്കിഴിവ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും പങ്കെടുക്കാവുന്ന വിവിധ മല്‍സ പരിപാടികളും മേളയിലുടനീളം നടന്നു വരുന്നുണ്ട്. ദമ്മാം, അല്‍ഖോബാര്‍, ജുബൈല്‍, അല്‍ഹസ്സ ഔട്ട്‌ലെറ്റുകളിലാണ് മേള നടക്കുന്നത്. ജൂണ്‍ ആറ് വരെ ഫെസ്റ്റിവെല്‍ തുടരും.


Full View


Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News