പ്രവാചക നിന്ദ; ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സൗദി നാഷണല്‍ കമ്മിറ്റി പ്രതിഷേധമറിയിച്ചു

Update: 2022-06-09 11:06 GMT
Advertising

പ്രവാചകന്‍ മുഹമ്മദ് നബിയെയും കുടുംബത്തെയും അധിക്ഷേപിച്ച ബിജെപി നേതാക്കളുടെ നടപടി കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ ഗൗരവത്തോടെ കാണണമെന്ന് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സൗദി നാഷണല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.

കുറ്റക്കാര്‍ക്കെതിരെ പ്രാഥമിക നടപടി സ്വീകരിച്ച സര്‍ക്കാര്‍ അവരെ നിയമത്തിന്റെ മുന്നിലെത്തിക്കാനും തയ്യാറാവണം. മത വിദ്വേഷമുണ്ടാക്കുന്ന പ്രസ്താവനകളും മതങ്ങളെ അപഹസിക്കുന്ന നീക്കങ്ങളും ശക്തമായി നേരിടണം. ലോകത്തെ ഏറ്റവും വലിയ മതേതര രാജ്യത്ത് ഏറ്റവും വലിയ മത ന്യൂന പക്ഷങ്ങളും നിഷ്പക്ഷമതികളും സ്‌നേഹിക്കുന്ന പ്രവാചകനെ പരിഹസിക്കുന്നത് അങ്ങേയറ്റം അപലപനീയമാണ്.

ലോക രാജ്യങ്ങളുമായി ഊഷ്മള ബന്ധം പുലര്‍ത്തുന്ന ഇന്ത്യയുടെ യശസ്സ് തകര്‍ക്കാന്‍ മാത്രമേ ഇത്തരം അവിവേകം കാരണമാവുകയുള്ളു. ഇന്ത്യ ഏറ്റവും കൂടുതല്‍ മത സ്വാതന്ത്ര്യം അനുവദിച്ചു കൊടുക്കുന്ന രാജ്യമാണെന്ന് പ്രായോഗികമായി ബോധ്യപ്പെടുത്താന്‍ പ്രധാനമന്ത്രി തന്നെ മുന്‍കൈ എടുക്കണമെന്ന് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട് അബൂബക്കര്‍ മേയത്തൂര്‍, ജനറല്‍ സിക്രട്ടറി അബ്ബാസ് ചെമ്പന്‍, ഓര്‍ഗനെസിങ് സിക്രട്ടറി ഹബീബ് റഹ്മാന്‍ മേലേവീട്ടില്‍, ട്രഷറര്‍ മുഹമ്മദ് ഫാറൂഖ് എന്നിവര്‍ പ്രധിഷേധക്കുറിപ്പില്‍ അറിയിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News