​​ഗസ്സയിൽ സമാധാനം പുലരണം; ട്രംപിൻ്റെ നേതൃത്വത്തിലുള്ള പീസ് കൗൺസിലിൽ ഒപ്പു വെച്ച് സൗദി വിദേശകാര്യ മന്ത്രി

ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിലാണ് ധാരണ

Update: 2026-01-22 14:46 GMT

റിയാദ്: സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ​ഗസ്സ സമാധാന കരാറിൽ ഒപ്പുവെച്ചു. ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിലാണ് ധാരണ.

കാലങ്ങളായി മിഡിൽ ഈസ്റ്റിൽ തുടർന്നുകൊണ്ടിരിക്കുന്ന രക്തച്ചൊരിച്ചിലും സംഘർഷാവസ്ഥയും ഇല്ലാതാക്കുന്നതോടൊപ്പം ​ഗസ്സയുടെ പുനർനിർമാണം നടപ്പിലാക്കുന്നതാണ് ഇതിൻ്റെ ലക്ഷ്യമെന്ന് ട്രംപ് പറഞ്ഞു. ​59 രാജ്യങ്ങൾ സമാധാനകരാറിൽ അം​ഗമായിട്ടുണ്ടെന്നും ലോകത്തെ 8 യുദ്ധങ്ങൾ നിർത്തിവെക്കാൻ തനിക്കായിട്ടുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു.

Tags:    

Writer - എൻ. കെ ഷാദിയ

contributor

Editor - എൻ. കെ ഷാദിയ

contributor

By - Web Desk

contributor

Similar News