വിദ്യാർഥികൾക്ക് രണ്ടു ഡോസ് വാക്‌സിൻ നിർബന്ധമാക്കി സൗദി

ഒന്നര വർഷത്തെ ഇടവേളക്ക് ശേഷം കഴിഞ്ഞ ദിവസം മുതലാണ് സൗദിയിൽ സ്‌കൂളുകൾ സാധാരണപോലെ പ്രവർത്തിച്ചു തുടങ്ങിയത്.

Update: 2021-08-30 17:38 GMT
Editor : Suhail | By : Web Desk

കോവിഡ് മുക്തി നേടിയ വിദ്യാർത്ഥികൾക്കും രണ്ട് ഡോസ് വാക്‌സിൻ നിർബന്ധമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ ഒരു ഡോസ് വാക്‌സിൻ പര്യാപ്തമല്ല. സ്‌കൂളിൽ പോകുന്ന വിദ്യാർത്ഥികൾ നിർബന്ധമായും രണ്ട് ഡോസ് സ്വീകരിക്കണമെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.

നേരത്തെ കോവിഡ് ബാധിച്ച് രോഗമുക്തി നേടിയവരാണെങ്കിലും, സ്‌കൂളിൽ പോകുന്ന വിദ്യാർത്ഥികൾ രണ്ട് ഡോസ് വാക്‌സിനും സ്വീകരിക്കൽ നിർബന്ധമാണെന്നാണ് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദുൽ ആലി വ്യക്തമാക്കിയത്. രോഗമുക്തി നേടുന്നതിലൂടെ ലഭിക്കുന്ന സ്വാഭാവിക പ്രതിരോധ ശേഷിയോ, ഒരു ഡോസ് കുത്തിവെപ്പ് എടുക്കുന്നതിലൂടെ ലഭിക്കുന്ന പ്രതിരോധ ശേഷിയോ പുതിയ സാഹചര്യത്തിൽ പര്യാപ്തമല്ല.

Advertising
Advertising

ഡെൽറ്റ പോലുള്ള അപകടകരമായ വകഭേദങ്ങളെ പ്രതിരോധിക്കുവാൻ സ്‌കൂളിൽ പോകുന്ന മുഴുവൻ വിദ്യാർത്ഥികളും രണ്ട് ഡോസും നിർബന്ധമായും എടുക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. രാജ്യത്ത് വിദ്യാർത്ഥികൾക്ക് മൊഡേണ വാക്‌സിന്റെയും വിതരണം ആരംഭിച്ചിട്ടുണ്ട്.

ഒന്നര വർഷത്തെ ഇടവേളക്ക് ശേഷം കഴിഞ്ഞ ദിവസം മുതലാണ് സൗദിയിൽ സ്‌കൂളുകൾ സാധാരണപോലെ പ്രവർത്തിച്ച് തുടങ്ങിയത്. രണ്ട് ഡോസ് വാക്‌സിനെടുത്ത വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും മാത്രമാണ് പ്രവേശനം അനുവദിക്കുന്നത്. അടുത്ത മാസം മുതൽ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളും പ്രവർത്തിച്ച് തുടങ്ങുമെന്നാണ് സൂചന.

Tags:    

Writer - Suhail

contributor

Editor - Suhail

contributor

By - Web Desk

contributor

Similar News