Writer - razinabdulazeez
razinab@321
ദമ്മാം: റിയാദ് ദമ്മാം ഹൈവേയില്‍ ഉറൈറക്കടുത്തുണ്ടായ വാഹനാപകടത്തില്‍ രണ്ട് ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം. തമിഴ്നാട് മദ്രാസ് സ്വദേശി ഷാസിബ് അഹമ്മദ് മുഹമ്മദ് (35) ഹൈദരാബാദ് സ്വദേശി ഷഹബാസ് മഹ്ജൂബ് അലി ഷൈഖ് (34) എന്നിവരാണ് മരിച്ചത്. ഇവര്‍ ഓടിച്ചിരുന്ന കാര്‍ റോഡ് എസ്കവേറ്ററിന് പിന്നിലിടിച്ചാണ് അപകടം. ഇരുവരും അപകട സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഇലക്ട്രിക്കല്‍ എഞ്ചിനിയര്‍മാരായ ഇരുവരും ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടിംഗ് കമ്പനിയിലെ ജീവനക്കാരാണ്. കെ.എം.സി.സി വെല്‍ഫയര്‍ വിഭാഗം അംഗങ്ങളായ ഹുസൈന്‍ നിലമ്പൂരിന്‍റെയും നാസര്‍ പാറക്കടവിന്‍റെയും നേതൃത്വത്തില്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം അല്‍കോബാര്‍ തുക്ബ കബര്‍ സ്ഥാനില്‍ മറവ് ചെയ്യുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.