ഉംറ തീർത്ഥാടക ജിദ്ദയിൽ മരിച്ചു
രാമനാട്ടുകര സ്വദേശിനി സൈനബ ആണ് മരിച്ചത്
Update: 2025-03-15 05:44 GMT
ജിദ്ദ: ഉംറ നിർവഹിച്ച് നാട്ടിലേക്ക് മടങ്ങവേ അസുഖ ബാധിതയായ തീർത്ഥാടക ജിദ്ദയിൽ മരിച്ചു. രാമനാട്ടുകര തുമ്പപ്പാടം സ്വദേശിനി പരേതനായ കൊല്ലാരം കണ്ടി മുഹമ്മദ്‌ന്റെ ഭാര്യ സൈനബ (72) ആണ് മരിച്ചത്. ജിദ്ദ അബുഹൂർ കിങ് അബ്ദുല്ല ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു മരണം.
മക്കൾ :മുജീബ് റഹ്‌മാൻ,റിയാസ്,ഷക്കീല,ഫാത്തിമ,ആമിന. മരണാനന്തര കർമ്മങ്ങൾക്കും മറ്റ് സഹായങ്ങൾക്കും ജിദ്ദ കെ എംസിസി വെൽഫയർ വിങ്ങ് കൂടെയുണ്ട്.