സൗദിയിൽ തൊഴിലില്ലായ്മ നിരക്ക് ഏറ്റവും താഴ്ന്ന നിലയിൽ; അടുത്ത ലക്ഷ്യം 5 ശതമാനം

Update: 2025-08-06 17:43 GMT
Editor : Thameem CP | By : Web Desk

റിയാദ്:സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് അഞ്ചുശതമാനമായി കുറയ്ക്കാൻ ലക്ഷ്യമിട്ട് സൗദി അറേബ്യ. നേരത്തെ നിശ്ചയിച്ചിരുന്ന ഏഴ് ശതമാനം എന്ന ലക്ഷ്യം നേരത്തേ കൈവരിച്ചതിനെ തുടർന്നാണ് പുതിയ പ്രഖ്യാപനം. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും തൊഴിൽ പങ്കാളിത്തം വർധിപ്പിക്കുന്നതിലും സൗദി അറേബ്യ തുടർച്ചയായി പുരോഗതി കൈവരിച്ചിതിൽ കഴിഞ്ഞ ദിവസം അന്താരാഷ്ട്ര നാണയ നിധിയുടെ പ്രശംസയും നേടിയിരുന്നു.

മുൻ ലക്ഷ്യമായിരുന്ന ഏഴ് ശതമാനം കഴിഞ്ഞ വർഷം അവസാന പാദത്തോടെ പൂർത്തിയാക്കിയ സൗദി, ഈ വർഷം രണ്ടാം പാദത്തിൽ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കായ 6.3 ശതമാനത്തിലേക്ക് എത്തി. തൊഴിൽ മേഖലയിൽ നടപ്പിലാക്കിയ പരിഷ്‌കാരങ്ങളും സമഗ്ര പഠനങ്ങളുമാണ് യുവതീ-യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് നാല് വർഷത്തിനിടയിൽ പകുതിയായി കുറയ്ക്കാൻ സഹായിച്ചത്. സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം 36 ശതമാനമായി ഉയർത്താനും ഇത് സഹായിച്ചു.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News