സൗദിയിലേക്ക് യുഎസ് ആയുധ കൈമാറ്റം; ബൈഡൻ അധികാരമേറ്റ ശേഷമുള്ള ആദ്യത്തെ പ്രധാന ആയുധ ഇടപാട്

ബൈഡൻ അധികാരമേറ്റ ശേഷമുള്ള ആദ്യത്തെ പ്രധാന ആയുധ ഇടപാടാണിത്.

Update: 2021-12-08 17:28 GMT
Editor : abs | By : Web Desk

സൗദി അറേബ്യയിലേക്ക് 650 മില്യൺ ഡോളറിന്റെ മിസൈലുകളും മിസൈൽ ലോഞ്ചറുകളും കൈമാറാൻ യുഎസ് കോണഗ്രസിന്റെ അനുമതി. ആയുധ കൈമാറ്റം തടയണമെന്നാവശ്യപ്പെട്ടുള്ള പ്രമേയം യുഎസ് സെനറ്റിൽ പാസായില്ല. ജനുവരിയിൽ ബൈഡൻ അധികാരമേറ്റ ശേഷം യുഎസും സൗദി അറേബ്യയും തമ്മിലുള്ള ആദ്യത്തെ പ്രധാന ആയുധ ഇടപാടാണിത്.

നവംബറിലാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകൂടം സൗദിക്ക് ആയുധ വിൽപനക്ക് അംഗീകാരം നൽകിയത്.  യെമനിൽ തുടരുന്ന യുദ്ധം ചൂണ്ടിക്കാട്ടിയാണ് റിപബ്ലിക്കൻ പാർട്ടിയുടെ നേതൃത്വത്തിൽ ആയുധ കച്ചവടം തടയാൻ പ്രമേയം കൊണ്ടു വന്നത്. ഈ പ്രമേയം ചേംബർ 30നെതിരെ 67 വോട്ടിന് തള്ളി. കരാർ പ്രകാരം സൗദിയിലേക്ക് യുഎസ് നൽകുന്ന ആയുധങ്ങളുടെ മേൽനോട്ടവും ഇവക്കാവശ്യമായ അറ്റകുറ്റപ്പണികളും കരാർ പ്രകാരം പൂർത്തിയാക്കും.

ഇരട്ട എഞ്ചിനും അത്യാധുനിക സംവിധാനവുമുള്ള ചിനൂക് ഹെലികോപ്റ്ററുകളിൽ സൗദിക്ക് പരിശീലനവും കരാർ പ്രകാരം യുഎസ് നൽകും. പശ്ചിമേഷ്യയിലെ രാഷ്ട്രീയ സ്ഥിരതക്കും സാമ്പത്തിക വളർച്ചക്കും ഇത് സഹായിക്കുമെന്നും പെന്റഗൺ ചൂണ്ടിക്കാട്ടിയിരുന്നു. യമൻ വിഷയത്തിൽ സൗദിക്കെതിരെ ജോ ബൈഡൻ നിലപാടെടുത്തേക്കും എന്ന വാർത്തകൾക്കിടയിലാണ് കരാർ ഒപ്പിട്ടത്.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News