ലോകകപ്പ് ഫുട്ബോൾ ഫൈനൽ; സൽവ അതിർത്തിയിൽ തിരക്ക് വർധിച്ചു

Update: 2022-12-18 02:49 GMT
Advertising

ഇന്ന് നടക്കുന്ന ലോകകപ്പ് ഫുട്ബോൾ കലാശപ്പോരാട്ടത്തിന് സാക്ഷിയാകാൻ സൗദിയിൽ നിന്നും ആരാധകരുടെ വൻ ഒഴുക്ക്. സ്വദേശികളും വിദേശികളുമായ നിരവധി പേർ റോഡ് മാർഗം ഖത്തറിലേക്ക് തിരിച്ചതോടെ സൗദി-ഖത്തർ അതിർത്തിയിൽ വീണ്ടും തിരക്ക് വർധിച്ചു. പലരും വാരാന്ത്യ അവധികൂടി ഉപയോഗപ്പെടുത്തി കഴിഞ്ഞദിവസം മുതൽ തന്നെ ഖത്തറിലേക്ക് യാത്രതിരിച്ചു.

അറബ് ലോകത്ത് ആദ്യമായെത്തിയ ലോകകപ്പ് ഫുട്ബോളിന്റെ കലാശപ്പോരാട്ടം നേരിൽ ദർശിക്കാനുള്ള അവസരം പരമാവധി ഉപയോഗിപ്പെടുത്തുകയാണ് സൗദിയിലുള്ള സ്വദേശികളും വിദേശികളും.

ഹയ്യാ കാർഡുള്ളവരും ഇല്ലാത്തവരുമായ നിരവധി ആരാധകർ സൽവ അതിർത്തി വഴിയാണ് ഖത്തറിലേക്ക് യാത്ര തിരിച്ചത്. ഇതോടെ അതിർത്തിയിൽ വീണ്ടും തിരക്ക് വർധിച്ചു. കുടുംബവുമൊത്താണ് ഭൂരിഭാഗം പേരുടെയും യാത്ര. ഹയ്യാ കാർഡുള്ളവർക്ക് എളുപ്പം പ്രവേശനം സാധ്യമാകുന്നുണ്ട്.

എന്നാൽ ഹയ്യാ കാർഡില്ലാത്തവരെ പ്രഫഷൻ അടിസ്ഥാനമാക്കിയാണ് പ്രവേശനം നൽകുന്നത്. ഇവർക്ക് ബസ് റിസർവേഷൻ ഉൾപ്പെടെയുള്ള രേഖകൾ ഉണ്ടായിരിക്കണം. സ്വന്തം വാഹനവുമായി പോകുന്നവർ ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ മുൻകൂർ അനുമതിയും നേടിയിരിക്കണം.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News