ലോകകപ്പ് ഫുട്‌ബോൾ യോഗ്യതാ മത്സരം; ജപ്പാനെതിരെ സൗദിക്ക് ഒരു ഗോൾ ജയം

രണ്ട് കളികൾ പൂർത്തിയായപ്പോൾ രണ്ട് ജയവുമായി സൗദി ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ്‌

Update: 2021-10-08 17:04 GMT
Editor : Midhun P | By : Web Desk

ലോകകപ്പ് ഫുട്ബോൾ യോഗ്യതാ മത്സരത്തിൽ സൗദി അറേബ്യക്ക് ഒരു ഗോളിന് ജയം. ജപ്പാനെയാണ് സൗദി ഒരു ഗോളിന് തോൽപിച്ചത്. ജിദ്ദയിൽ നടന്ന മത്സരത്തിലെ ജയത്തോടെ രണ്ടു ജയങ്ങളുമായി ഗ്രൂപ്പ് ബിയിൽ ഒന്നാം സ്ഥാനത്താണ് സൗദി അറേബ്യ. ജിദ്ദ കിംഗ് അബ്ദുല്ല സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിലായിരുന്നു മത്സരം. കോവിഡിന് ശേഷം ഗ്യാലറിയിൽ മുഴുവന്‍ ആളുകളെ പ്രവേശിപ്പിച്ച ശേഷമുള്ള ആദ്യത്തെ കളിയായിരുന്നു.  

 എഴുപത്തിയൊന്നാം മിനിറ്റിലായിരുന്നു സൗദിയുടെ ഗോൾ. ഫാരിസ് അൽ വർഖാന്റെ മുന്നേറ്റത്തിൽ സൗദി ലോകകപ്പിലേക്കുള്ള ഒരു വഴി കൂടി തെളിച്ചു. ഗ്രൂപ്പ് ബി-യിൽ ആദ്യ രണ്ടു കളികൾ കഴിഞ്ഞപ്പോൾ രണ്ടു ജയങ്ങളുമായി സൗദി അറേബ്യയും ഓസ്ട്രേലിയയും ഒന്നാം സ്ഥാനം പങ്കിടുകയാണ്. ഒരു ജയവും ഒരു തോൽവിയുമായി ജപ്പാൻ നാലാം സ്ഥാനത്തായിരുന്നു. അവസാന റൗണ്ടിൽ ഇരു ടീമുകളുടെയും മൂന്നാം മത്സരമായിരുന്നു. ഈ മാസം 12 ന് ചൈനക്കെതിരെയാണ് സൗദിയുടെ അടുത്ത മത്സരം.

Tags:    

Writer - Midhun P

contributor

Editor - Midhun P

contributor

By - Web Desk

contributor

Similar News