ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള സാമ്പത്തിക തട്ടിപ്പുകൾ ഇനി അബ്ഷർ വഴി പരാതിപ്പെടാം

പൊതു സുരക്ഷാ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്

Update: 2025-03-05 15:37 GMT
Editor : razinabdulazeez | By : Web Desk

റിയാദ്: ഡെബിറ്റ് കാർഡ് ഉപയോഗിച്ചുള്ള തട്ടിപ്പുകൾക്കാണ് അബ്ഷർ വഴി പരാതി നൽകാനുള്ള സംവിധാനം. സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമാണ് അബ്ഷർ. പുതിയ സേവനത്തെ കുറിച്ചുള്ള വിവരം പൊതു സുരക്ഷാ വകുപ്പാണ് വ്യക്തമാക്കിയത്. തട്ടിപ്പിനിരയായവർ ചെയ്യേണ്ടത് ഇപ്രകാരമാണ്. പ്ലാറ്റ്ഫോമിൽ അക്കൗണ്ട് ലോഗിൻ ചെയ്യുക. തുടർന്ന് കിദ്മാത്തി, പൊതു സുരക്ഷാ വകുപ്പ്, സാമ്പത്തിക തട്ടിപ്പിനെ കുറിച്ചുള്ള പരാതികൾ എന്നീ ലിങ്കുകകൾ തുറന്ന് പരാതി സമർപ്പിക്കുക. പരാതി ലഭിച്ച ഉടനെ തന്നെ ബന്ധപ്പെട്ട വകുപ്പുകൾ നടപടികൾ ഊർജ്ജിതമാക്കുമെന്നും മന്ത്രാലയം അറിയിച്ചു. തട്ടിപ്പുമായി ബന്ധപ്പെട്ട് അതാത് ബാങ്കുകളുമായി നേരിട്ട് ബന്ധപ്പെട്ടും പരാതി നൽകണം. നിരവധി പുതിയ സേവനങ്ങളാണ് നിലവിൽ അബ്ഷർ പ്ലാറ്റ്ഫോമിൽ കൂട്ടിച്ചേർത്തിട്ടുള്ളത്. ഇതോടെ പ്ലാറ്റ്ഫോമിന്റെ ഉപയോഗത്തിലും വർധനവുണ്ടായി. കഴിഞ്ഞ മാസം മൊത്തം രണ്ടു കോടി അറുപത്തി മൂന്ന് ലക്ഷത്തിലധികം ഇലക്ട്രോണിക് ഇടപാടുകളാണ് അബ്ഷർ വഴി നടന്നത്. അബ്ഷർ പ്ലാറ്റ്ഫോമിന്റെ സേവനങ്ങൾ വികസിപ്പിച്ചതിന്റെ പ്രതിഫലനം കൂടിയാണ് ഇടപാടുകളുടെ വർധന.

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News