യൂസഫ് കാക്കഞ്ചേരിക്ക് യാത്രയയപ്പ് നൽകി
ഇന്ത്യൻ എംബസി വെൽഫെയർ ഓഫീസറായിരുന്നു യൂസഫ് കാക്കഞ്ചേരി
റിയാദ്: ഇന്ത്യൻ എംബസി വെൽഫെയർ ഓഫീസർ ആയി നീണ്ട രണ്ടര പതിറ്റാണ്ട് കാലം സേവനം അനുഷ്ഠിച്ച യൂസഫ് കാക്കഞ്ചേരിക്ക് കൊയിലാണ്ടി കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റി റിയാദ് ചാപ്റ്റർ യാത്രയയപ്പ് നൽകി. ചെയർമാൻ റാഫി കൊയിലാണ്ടി അധ്യക്ഷത വഹിച്ചു. പുഷ്പരാജ്, ഇബ്രാഹിം സുബ്ഹാൻ, സിദ്ധീഖ് തുവ്വൂർ, ഹർഷദ് ഹസ്സൻ, നൗഫൽ കണ്ണങ്കടവ്, കബീർ നല്ലളം, ഫൈസൽ പൂനൂർ, കബീർ പട്ടാമ്പി എന്നിവർ സംസാരിച്ചു.
ചെയർമാൻ റാഫി കൊയിലാണ്ടിയും ചാപ്റ്റർ ഭാരവാഹികളും ചേർന്ന് അദ്ദേഹത്തിനുള്ള പ്രശംസാ ഫലകവും സ്‌നേഹോപഹാരവും കൈമാറി. അതോടൊപ്പം യൂസഫ് കാക്കഞ്ചേരി തന്നെ രചിച്ച പ്രവാസം ചരിത്രവും വർത്തമാനവും എന്ന പുസ്തകത്തിന്റെ വിതരണവും നടന്നു. ഔദ്യോഗിക ജീവിതത്തിലെ അനുഭവങ്ങളും പ്രവാസി സമൂഹം ജാഗ്രത പാലിക്കേണ്ട ആവശ്യകതയും മറുപടി പ്രസംഗത്തിൽ യൂസഫ് കാക്കഞ്ചേരി വിശദീകരിച്ചു. പ്രസിഡണ്ട് റാഷിദ് ദയ സ്വാഗതവും ഷഹീൻ നന്ദിയും പറഞ്ഞു. സഫറുള്ള, ആഷിഫ്, പ്രഷീദ്, റസാഖ്, ഷൗക്കത്തലി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.