ശൈഖ്​ മൻസൂർ യു.എ.ഇ വൈസ്​ പ്രസിഡന്‍റ്​, ശൈഖ്​ ഖാലിദ്​ അബൂദബി കിരീടാവകാശി

ശൈഖ്​ തഹ്​നൂൻ ബിൻ സായിദിനെയും ശൈഖ്​ ഹസ്സ ബിൻ സായിദിനെയും അബൂദബി ഉപ ഭരണാധികാരികളായും ശൈഖ്​ മുഹമ്മദ്​ പ്രഖ്യാപിച്ചു

Update: 2023-03-29 18:55 GMT
Advertising

അബൂദബി: യു.എ.ഇ ഉപ പ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ വകുപ്പ്​ മന്ത്രിയുമായ ശൈഖ്​ മൻസൂർ ബിൻ സായിദ്​ ആൽ നഹ്​യാനെ യു.എ.ഇ പ്രസിഡന്‍റ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാൻ യു.എ.ഇ വൈസ്​ പ്രസിഡന്‍റായി നിയമിച്ചു. യു.എ.ഇ വാർത്താ ഏജൻസിയായ 'വാം' ആണ്​ ഇക്കാര്യം അറിയിച്ചത്​.

ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും എന്ന പദവിയിൽ തുടരും. ഇതിനൊപ്പമാണ്​ ശൈഖ്​ മൻസൂറിനും ചുമതല നൽകിയിട്ടുള്ളത്​. ശൈഖ്​ ഖാലിദ്​ ബിൻ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാനെ അബൂദബി കിരീടാവകാശിയുമായും പ്രഖ്യാപിച്ചിട്ടുണ്ട്​. ശൈഖ്​ തഹ്​നൂൻ ബിൻ സായിദിനെയും ശൈഖ്​ ഹസ്സ ബിൻ സായിദിനെയും അബൂദബി ഉപ ഭരണാധികാരികളായും ശൈഖ്​ മുഹമ്മദ്​ പ്രഖ്യാപിച്ചു.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News