ഒമാന്‍റെ വികസനത്തിൽ പ്രധാന ഉപകരണമായി എ.ഐ മാറുമെന്ന് സുൽത്താൻ ഹൈതം ബിൻ താരിഖ്

സീറോ ന്യൂട്രാലിറ്റി കൈവരിക്കാനുള്ള ശ്രമത്തിന്റെ പശ്ചാത്തലത്തിൽ പുനരുപയോഗ ഊർജ മേഖലയെ ത്വരിതപ്പെടുത്താനും അതിന്റെ വളർച്ചക്ക് ആവശ്യമായ നിയമ ചട്ടക്കൂടുകളും നയങ്ങളും വികസിപ്പിക്കാനും വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള സൗകര്യങ്ങള്‍ നൽകാൻ നിർദേശിച്ചിട്ടുണ്ടെന്നും സുൽത്താൻ പറഞ്ഞു

Update: 2023-11-14 18:56 GMT

ഒമാന്‍റെ വികസനത്തിൻറെ പ്രധാന ഉപകരണമായി ആർട്ടിഫിഷൽ ഇൻറലിജൻസ് മാറും എന്ന് ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ്. എ.ഐ സ്വീകരിക്കുന്നതിനും പ്രാദേശികവൽക്കരിക്കുന്നതിനുമായി ഒരു ദേശീയ പരിപാടി ആരംഭിക്കാൻ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെ മുൻനിര സാങ്കേതിക വിദ്യകളിലൂടെ എണ്ണമറ്റ മേഖലകളിലുടനീളം ഉൽപ്പാദനക്ഷമതയും കാര്യക്ഷമതയും വർദ്ധിപ്പിക്കുന്നതിനും ശ്രമിക്കും. ദേശീയ സമ്പദ്‍ വ്യവസ്ഥയുടെ സുപ്രധാന സ്തംഭമായി സമ്പദ്‍ വ്യവസ്ഥയെ സ്ഥാപിക്കാനും ലക്ഷ്യമിടും. വിദ്യാഭ്യാസം, ആരോഗ്യം, സേവന മേഖലകൾ ദേശീയ ഉദ്യമങ്ങൾ ആരോഗ്യം, വിദ്യാഭ്യാസം, സേവന മേഖലകളുടെ തുടർച്ചയായ വികസനത്തിന് ഉത്തേജനം നൽകും. സീറോ ന്യൂട്രാലിറ്റി കൈവരിക്കാനുള്ള ശ്രമത്തിന്റെ പശ്ചാത്തലത്തിൽ പുനരുപയോഗ ഊർജ മേഖലയെ ത്വരിതപ്പെടുത്താനും അതിന്റെ വളർച്ചക്ക് ആവശ്യമായ നിയമ ചട്ടക്കൂടുകളും നയങ്ങളും വികസിപ്പിക്കാനും വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും പ്രാദേശിക പദ്ധതികളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സൗകര്യങ്ങള്‍ നൽകാൻ നിർദേശിച്ചിട്ടുണ്ടെന്നും സുൽത്താൻ പറഞ്ഞു.

Advertising
Advertising

രാജ്യത്തെ ഏറ്റവും വിശിഷ്ടരായ വിദഗ്ധരിൽനിന്ന് തെരഞ്ഞെടുത്ത സ്റ്റേറ്റ് കൗൺസിൽ അംഗങ്ങളെ സുൽത്താൽ സ്വാഗതം ചെയ്തു. സമാനമായ രീതിയിൽ, നൂതന ഇലക്ട്രോണിക് വോട്ടിങ് സാങ്കേതികവിദ്യയിലൂടെ പൗരന്മാർ തിരഞ്ഞെടുത്ത ശൂറ കൗൺസിലിലെ അംഗങ്ങളെ ഞങ്ങൾ അഭിവാദ്യം ചെയ്യുകയാണെന്ന് സുൽത്താൻ പറഞ്ഞു.

Full View

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News