അബൂദബിയിൽ പാലത്തിൽ അപകടകരമാംവിധം ബൈക്ക് സ്റ്റണ്ട് നടത്തിയ സംഘത്തെ അറസ്റ്റ് ചെയ്തു

വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെയാണ് പ്രതികൾ പിടിയിലായത്

Update: 2022-08-23 10:56 GMT

അബൂദബിയിൽ വലിയ അപകടം വിളിച്ചുവരുത്തുന്ന തരത്തിൽ പാലത്തിലൂടെ ബൈക്ക് സ്റ്റണ്ട് നടത്തിയ സംഘത്തെ അബൂദബി പൊലീസ് അറസ്റ്റ് ചെയ്തു. ബൈക്കുമായി സ്റ്റണ്ട് ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ ഇവർ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. ഇത് പൊലീസിന്റെ ശ്രദ്ധയിൽ പെട്ടതോടെയാണ് പ്രതികൾ പിടിയിലായത്.

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വ്യാപകമായി പ്രചരിച്ച ക്ലിപ്പിൽ പ്രതികൾ ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നതും മറ്റുള്ളവരുടെ സുരക്ഷയെവരെ വെല്ലുവിളിക്കുന്നതും വ്യക്തമായിരുന്നു.

ഇത്തരം നിയമവിരുദ്ധപ്രവർത്തനങ്ങൾ നടത്തുന്നതും കൂടാതെ അത്തരം ദൃശ്യങ്ങൾ സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിപ്പിക്കുന്നതും ശിക്ഷാർഹമായ കുറ്റമാണെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. നിയമം എല്ലാവരും കൃത്യമായി പാലിച്ച് ഉത്തരവാദിത്വത്തോടെ പെരുമാറണമെന്നും പൊലീസ് ജനങ്ങളോട് അഭ്യർത്ഥിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News