ഹോട്ടല്‍ ജീവനക്കാരനായ മലയാളി യുവാവിനെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

Update: 2022-02-28 09:54 GMT

അബൂദബി മുസഫയില്‍ ഹോട്ടല്‍ ജീവനക്കാരനായ മലയാളി യുവാവിനെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് തച്ചമ്പാറ മുത്തുക്കുറുശ്ശി പെരുമങ്ങാട്ടു ചേരിക്കല്‍ വീട്ടില്‍ അമല്‍ സാബുവാണ് മരിച്ചത്. 22 വയസായിരുന്നു.

ശനിയാഴ്ച രാത്രിവരെ ഡ്യൂട്ടിക്ക് ശേഷം വിശ്രമിക്കാന്‍ റൂമിലേക്ക് പോയതായിരുന്നു. ഞായറാഴ്ച ഡ്യൂട്ടിക്ക് എത്താതെ വന്നതോടെ സുഹൃത്തുകള്‍ റൂമില്‍ നോക്കിയപ്പോള്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

മൃതദേഹം ബനിയാസ് മോര്‍ച്ചറിയിലേക്ക് മാറ്റി. മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് അയക്കാനുള്ള ശ്രമത്തിലാണെന്ന് അമല്‍ ജോലി ചെയ്ത സ്ഥാപനത്തിന്റെ ഉടമകള്‍ വ്യക്തമാക്കി.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News