മലയാളി വ്യവസായി ജുബൈലിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു

പ്രവാസഭാരതീ സമ്മാൻ ജേതാവ്​ സിദ്ദീഖ് അഹമ്മദിന്റെ സഹോദരി ഭർത്താവ് അബ്ദുൽ ലത്തീഫ് ആണ് മരിച്ചത്

Update: 2022-12-25 09:57 GMT
Editor : abs | By : Web Desk
Advertising

ജുബൈൽ: ഇറാം ഐ.ടി.എൽ കമ്പനി സി.എം.ഡിയും പ്രവാസ ഭാരതീ സമ്മാൻ ജേതാവുമായ ഡോ:സിദ്ദീഖ് അഹമ്മദിന്റെ സഹോദരി ഭർത്താവും ജുബൈൽ റംസ് അവൽ യുണൈറ്റഡ് കോൺട്രാക്ടിങ് കമ്പനി എം.ഡി യുമായ പാലക്കാട് പള്ളിപ്പുറം പിരായിരി ഉമ്മർ ഹാജി വില്ലയിൽ അബ്ദുൽ ലത്തീഫ് ഉമർ (57) ഹൃദയാഘാതത്തെ തുടർന്ന് ജുബൈലിൽ അന്തരിച്ചു. അബ്ദുൽ ലത്തീഫ് കഴിഞ്ഞ ഇരുപത് വർഷമായി ജുബൈലിൽ ബിസ്സിനസ്സ് നടത്തി വരുകയായിരുന്നു. സഹൃദയനും,സൗമ്യനുമായ അദ്ദേഹത്തിന്​ വലിയ സുഹൃദ്​ വലയമുണ്ട്​.

പത്ത് ദിവസം മുമ്പ് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പരിശോധനയിൽ ബ്ലോക്ക് കണ്ടെത്തുകയും ചെയ്തിരുന്നു. തുടർന്ന് ആഞ്ജിയോ പ്ലാസ്ട്രി ചികിത്സക്ക് വിധേയനാക്കി. ആരോഗ്യ സ്ഥിതിയിൽ കാര്യമായ പുരോഗതി കാണപെട്ടുവെങ്കിലും കഴിഞ്ഞ ദിവസം നില പെട്ടെന്ന് വഷളായി. ശ്വാസകോശത്തിൽ അണുബാധ ഉണ്ടായതാണ് ആരോഗ്യനിലയിൽ പൊടുന്നനെ വ്യതിയാനം ഉണ്ടാവാൻ കാരണമെന്ന് ബന്ധുക്കൾ പറഞ്ഞു.

 മാതാവ്: ആസിയ. ഭാര്യ: പാലക്കാട് മങ്കര കെ.വി.എം മൻസിലിൽ റഷീദ. മക്കൾ : ജനൂസ്( ബിസിനസ് ജുബൈൽ) ജസ്‌ന(ദുബായ്), ജമീഷ്(ജുബൈൽ). മരുമക്കൾ: വസീം(ദുബായ്), ഫാത്തിമ(ജുബൈൽ). സഹോദരങ്ങൾ: യൂസുഫ്(ജുബൈൽ), ഫസലുൽ റഹ്​മാൻ, (റഷീദ്),ഷാഹിന, സീനത്ത് ഫൗസിയ. ജുബൈൽ മുവാസത്ത് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടികൾ തടുങ്ങി.അടുത്ത ദിവസം തന്നെ മയ്യത്ത്​ നാട്ടിലെത്തിക്കാൻ കഴിയു​െമന്ന്​ ഡോ: സിദ്ദീഖ്​ അഹമ്മദ്​ പറഞ്ഞു.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News