ഓൺലൈനിലൂടെ വളർത്തുമൃഗങ്ങളെ ഓർഡർ ചെയ്യുന്നവരെ കാത്ത് പുതിയ തട്ടിപ്പ് രീതി

Update: 2023-08-15 08:00 GMT
Advertising

യുഎഇയിലെ വെത്യസ്തമായ പുതിയൊരു തട്ടിപ്പിനെ പരിചയപ്പെടുത്തി മുന്നറിയിപ്പ് നൽകുകയാണ് അബൂദബി പൊലീസ്.

ഓമനത്തമുള്ള പൂച്ചക്കുഞ്ഞുങ്ങളുടേയും നായ്കുട്ടികളുടേയും ചിത്രങ്ങൾ കാണിച്ചാണ് സൈബർ കുറ്റവാളികളുടെ പുതിയ വല വീശൽ രീതി.

വളരെ കുറഞ്ഞ നിരക്കിന് മുന്തിയ ഇനം വളർത്തുമൃഗങ്ങളുടെ ചിത്രങ്ങൾ കൂടി കാണുന്നതോടെ ആളുകൾ വഞ്ചിതരാകും.

വിദേശ ഇനം മൃഗങ്ങളാണെന്നും അവയെ എത്തിക്കാനുള്ള ഡെലിവറി ചാർജ് വേണമെന്നും ആവശ്യപ്പെടുന്നതോടെയാണ് ചിലരെങ്കിലും തട്ടിപ്പാണെന്ന് തിരിച്ചറിയുക. മൃഗസ്നേഹികളിൽ പലരും ഇതിൽ വീണുപോവുകയും പണവും ബാങ്ക് കാർഡ് വിവരങ്ങൾ അബദ്ധത്തിലാണെങ്കിലും കൈമാറുകയും ചെയ്യും.

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഓൺലൈൻ പാസ്‌വേഡുകൾ, ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് സെക്യൂരിറ്റി കോഡുകൾ തുടങ്ങിയ രഹസ്യ വിവരങ്ങൾ സ്ഥിരീകരിക്കാത്ത ഉറവിടങ്ങളിലേക്ക് പങ്കിടുന്നതോടെ തട്ടിപ്പുകാർക്ക് ഇരയെ കിട്ടുകയും ചെയ്യും. ഇങ്ങനെ സംശയാസ്പദമായ എന്തെങ്കിലും പ്രവൃത്തികൾ ശ്രദ്ധയിൽപ്പെട്ടാൽ 800 2626 എന്ന നമ്പറിൽ വിളിച്ച് അമാൻ സേവനം നിർബന്ധമായും തേടണമെന്നാണ് പൊലീസ് പൊതുജനങ്ങളോട് ആവർത്തിച്ച് ആവശ്യപ്പെടുന്നത്.

ഫോൺ കോളുകളൊന്നുമില്ലാതെ, വിൽപ്പനക്കാരൻ ഇമെയിൽ വഴിയാണ് ആശയവിനിമയം നടത്തുന്നതെങ്കിൽ തന്നെ ആ ഇടപാടിനെ സംശയിക്കാവുന്നതാണ്.

നിങ്ങൾക്കയച്ച വളർത്തുമൃഗങ്ങളുടെ ചിത്രങ്ങൾ ഒന്നിലധികം വെബ്‌സൈറ്റുകളിൽ കണ്ടാലും തട്ടിപ്പിന് സാധ്യത ഉറപ്പിക്കാവുന്നതാണ്.

വിലയേറിയ ഇനം മൃഗങ്ങളെ കുറഞ്ഞ നിരക്കിൽ നൽകുമെന്ന് പറയുന്നതും തട്ടിപ്പിനുള്ള വകുപ്പാണെന്ന് മനസിലാക്കിയാൽ ഈ സൈബർ ക്രിമിനലുകളെ ഒരു പരിധി വരെ അകറ്റിനിർത്താവുന്നതാണ്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - ഹാസിഫ് നീലഗിരി

Writer

Similar News