കാർ മോഷണക്കേസിൽ ഉടമക്ക് 15,000 ദിർഹം നഷ്ടപരിഹാരം നൽകണം, ഉത്തരവുമായി അബൂദബി കോടതി

യുഎഇ സിവിൽ ട്രാൻസാക്ഷൻസ് നിയമത്തിലെ ആർട്ടിക്കിൾ 282 പ്രകാരമാണ് നടപടി

Update: 2025-11-26 09:37 GMT

അബൂദബി: കാർ മോഷണക്കേസിൽ കുറ്റവാളിയെന്ന് കണ്ടെത്തിയ പ്രതി വാഹന ഉടമക്ക് നഷ്ടപരിഹാരമായി 15,000 ദിർഹം നൽകാൻ അബൂദബി കോടതി ഉത്തരവ്. യുഎഇ സിവിൽ ട്രാൻസാക്ഷൻസ് നിയമത്തിലെ ആർട്ടിക്കിൾ 282 പ്രകാരം പ്രതി ഉടമക്ക് നഷ്ടപരിഹാരമായി നിശ്ചിത തുക നൽകണമെന്ന നിയമമുണ്ട്. ആ നിയമം അനുസരിച്ചാണ് കോടതി ഉത്തരവിറക്കിയത്. കേസിൽ അൽ ഐൻ സിവിൽ കൊമേഴ്‌സ്യൽ, അഡ്മിനിസ്ട്രേറ്റീവ് കോടതിയാണ് 2025 നവംബർ 24-ന് ഈ വിധി പുറപ്പെടുവിച്ചത്. കോടതി രേഖകൾ പ്രകാരം, പ്രതി തന്റെ വാഹനം മോഷ്ടിക്കുകയും കേടുപാടുകൾ വരുത്തുകയും ചെയ്തതിനെ തുടർന്നാണ് പരാതിക്കാരൻ സിവിൽ കേസ് ഫയൽ ചെയ്തത്. പരാതിക്കാരന് പൂർണമായി നഷ്ടപരിഹാരം നൽകാൻ 15,000 ദിർഹം ഉചിതമായ തുകയാണെന്ന് ജഡ്ജി കണ്ടെത്തുകയും വിധി പുറപ്പെടുവിക്കുകയുമായിരുന്നു.

Tags:    

Writer - മിഖ്ദാദ് മാമ്പുഴ

Trainee Web Journalist

Editor - മിഖ്ദാദ് മാമ്പുഴ

Trainee Web Journalist

By - Web Desk

contributor

Similar News