അബൂദബി ഗ്യാസ് സ്ഫോടനം: മരിച്ച രണ്ടുപേരിൽ ആലപ്പുഴ സ്വദേശിയും ഉൾപ്പെടുന്നതായി സൂചന

കഴിഞ്ഞ ദിവസമാണ് അബൂദബിയിലെ മലയാളി റെസ്റ്റോറന്‍റില്‍ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചത്

Update: 2022-05-24 19:18 GMT
Editor : ijas
Advertising

അബൂദബി: നഗരത്തിലെ മലയാളി റെസ്റ്റോറന്‍റില്‍ ഗ്യാസ് സിലിണ്ടര്‍ സ്ഫോടനത്തിൽ മരിച്ച രണ്ടുപേരിൽ ആലപ്പുഴ സ്വദേശിയും ഉൾപ്പെടുന്നതായി സൂചന. അപകടത്തിൽ ആലപ്പുഴ സ്വദേശി ശ്രീകുമാറുമുണ്ടെന്നാണ് ബന്ധുക്കൾ നൽകുന്ന സൂചന. ഇക്കാര്യം സ്ഥിരീകരിക്കാൻ ബന്ധുക്കൾ എംബസി ഉദ്യോഗസ്ഥരെ സമീപിച്ചിട്ടുണ്ട്. മരിച്ചവരില്‍ ഇന്ത്യക്കാരന്‍ ഉള്‍പ്പെടുന്നതായി എംബസി ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചിരുന്നു. വരും മണിക്കൂറുകളില്‍ ഇക്കാര്യം എംബസി സ്ഥിരീകരിക്കും.

Full View

കഴിഞ്ഞ ദിവസമാണ് അബൂദബിയിലെ മലയാളി റെസ്റ്റോറന്‍റില്‍ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ടുപേർ മരിച്ചത്. സംഭവത്തില്‍ 120 പേർക്ക് പരിക്കേറ്റു. ഇതിൽ 56 പേർക്ക് കാര്യമായ പരിക്കുകളുണ്ട്. 64 പേർ നിസാര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സ തേടി. ഉച്ചക്ക് ഒരുമണിയോടെ മലയാളിയുടെ ഉടമസ്ഥതയിലുള്ള ഫുഡ് കെയർ റെസ്റ്റോറന്‍റിലാണ് പൊട്ടിത്തെറിയുണ്ടായത്. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്ന് അബൂദബി പൊലീസ് അറിയിച്ചു. രണ്ടുതവണ സ്‌ഫോടനമുണ്ടായതായി പ്രദേശവാസികൾ പറഞ്ഞു. ആറ് കെട്ടിടങ്ങൾക്ക് സ്‌ഫോടനത്തിൽ കേടുപാട് സംഭവിച്ചു. സമീപത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്കും കേടുപാടുണ്ട്. സ്ഫോടനത്തെ തുടർന്ന് വലിയ ശബ്ദം കേട്ടതായും ജനാലകൾ കുലുങ്ങിയതായും സമീപ കെട്ടിടങ്ങളിലെ താമസക്കാർ പറഞ്ഞു. ആദ്യം ചെറിയൊരു ശബ്ദവും പിന്നീട് വലിയ ശബ്ദവും തങ്ങൾ കേട്ടെന്ന് സമീപവാസികൾ വെളിപ്പെടുത്തി. പരിക്കേറ്റവർ വിവിധ ആശുപത്രിയിൽ ചികിൽസയിലാണ്. മരിച്ചവരുടെ പേരുവിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

Abu Dhabi gas blast: Alappuzha resident among two dead

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News