അഴീക്കോട് സ്വദേശി ഹൃദയാഘാതം മൂലം ഷാർജയിൽ മരിച്ചു

അഴീക്കോട് കപ്പൻകടവ് സ്വദേശി സുറൂക് (38) ആണ് മരിച്ചത്.

Update: 2023-10-02 12:38 GMT

അജ്‌മാൻ : കണ്ണൂർ അഴീക്കോട് കപ്പകടവ് സ്വദേശി ശൂറൂഖ് (38)ഹൃദയാഘാതം മൂലം മരിച്ചു. ഞായറാഴ്ച്ച രാത്രി വൈകീട്ട് ഷാർജയിലെ താമസ സ്ഥലത്ത് വെച്ച് നെഞ്ചുവേദന  അനുഭവപ്പെടുകയായിരുന്നു. ഉടനെ ഷാർജ ഖാസ്മിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ദുബൈയിലെ ഒരു സ്വകാര്യ കമ്പനിയിൽ എഞ്ചിനീയറായി ജോലി ചെയ്ത് വരികയായിരുന്നു.

പിതാവ് ഇബ്റാഹീം, മാതാവ് സാബിറ. ഭാര്യ ഷൈമത്ത്. ദുബയിലുള്ള സ്മിഹാദ്, നാട്ടിലുള്ള ഷാനിദ് എന്നിവർ സഹോദരങ്ങളാണ്. നടപടിക്രമങ്ങൾപൂര്‍ത്തീകരിച്ച് മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News