വാഹനാപകടം: സാമൂഹിക പ്രവർത്തകൻ റെജിലാൽ കോക്കാടൻ അബൂദബിയിൽ മരിച്ചു

മസ്കത്തിലെ കൈരളി, അബൂദബി KSC എന്നിവയുടെ ഭാരവാഹിയായിരുന്നു

Update: 2024-10-15 06:53 GMT

അബൂദബി: സാമൂഹിക പ്രവർത്തകൻ റെജിലാൽ കോക്കാടൻ (50) അബുദബിയിൽ വാഹനാപകടത്തിൽ മരിച്ചു. കണ്ണൂർ ഒഴപ്രം സ്വദേശിയാണ്. വർഷങ്ങളോളം മസ്‌കത്തിലും പിന്നീട് അബൂദബിയിലും സാമൂഹിക പ്രവർത്തനരംഗത്ത് സജീവമായിരുന്നു. അൽ മൻസൂർ കോൺട്രാക്ടിങ്ങ് കമ്പനിയിൽ ഓപ്പറേഷൻ മാനേജറായി ജോലി ചെയ്തിരുന്ന അദ്ദേഹം ജോലികഴിഞ്ഞു തിരിച്ചുവരുന്നതിനിടയിലാണ് അപകടം.

 

കേരള സോഷ്യൽ സെന്ററിന്റെ കഴിഞ്ഞവർഷത്തെ ഓഡിറ്ററായിരുന്നു. ശക്തി തിയറ്റേഴ്സ് അബുദാബിയുടെ സജീവപ്രവർത്തകനാണ്. ഭാര്യ മായ റജിലാൽ കേരള സോഷ്യൽ സെന്ററിന്റെ വനിതാ കമ്മിറ്റി അംഗമാണ്. ദീർഘകാലം മസ്‌കത്തിൽ കൈരളിയുടെ ഭാരവാഹിയായിരുന്നു. എട്ടുവർഷമായി കുടുംബസമേതം അബൂദബിയിലാണ്. മൂത്തമകൻ നിരഞ്ജൻ മദ്രാസിൽ മൂന്നാം വർഷ ഫാഷൻ ഡിസൈനർ വിദ്യാർത്ഥിയാണ്. ഇളയമകൻ ലാൽ കിരൺ ജെംസ് യുണൈറ്റഡ് ഇന്ത്യൻ സ്‌കൂളിൽ ഒമ്പതാംക്ലാസിൽ പഠിക്കുന്നു. ബനിയാസ് സെൻട്രൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Tags:    

Writer - തമീം സിപി

contributor

Editor - തമീം സിപി

contributor

By - Web Desk

contributor

Similar News