ക്ലാസിക്​ ഗ്ലോബൽ പ്രവർത്തനം തുടങ്ങി; എല്ലാവിധ സേവനങ്ങളും ലഭ്യം

വിപുലമായ സൗകര്യത്തോടെയുള്ളതാണ്​ അൽ തവാർ ​സെൻററിലെ ക്ലാസിക്​ ഗ്ലോബൽ

Update: 2023-04-16 19:30 GMT
Editor : banuisahak | By : Web Desk

ദുബൈ: ദുബൈയിലെ സർക്കാർ സേവനദാതാക്കളുടെ പ്രമുഖ കേന്ദ്രമായ ഖിസൈസ്​ അൽ തവാർ സെൻററിൽ ക്ലാസ്സിക്ക് ഗ്ലോബൽ സ്​ഥാപനം പ്രവർത്തനം ആരംഭിച്ചു. എല്ലാവിധ സർക്കാർ സേവനങ്ങളും ബിസിനസ്​ സെറ്റപ്​ സൗകര്യങ്ങളും പൂർണ സമയം ലഭ്യമാകുന്നു എന്നതാണ്​ കേന്ദ്രത്തിന്റെ പ്രത്യേകത.

വിപുലമായ സൗകര്യത്തോടെയുള്ളതാണ്​ അൽ തവാർ ​സെൻററിലെ ക്ലാസിക്​ ഗ്ലോബൽ. വിവിധസേവനങ്ങൾക്കായി പ്രതേകസെക്​ഷനുകൾ ക്രമീകരിച്ചിട്ടുണ്ട്​. ഇത്​ എല്ലാ സേവനങ്ങളുംവേഗത്തിലാക്കാൻ സഹായകമാകും

ക്ലാസിക്​ ഗ്ലോബൽ ഉദ്​ഘാടനം അബ്ദുൽഅസീസ്ഹസ്സൻ അൽ ശൈഖ്​ നിർവഹിച്ചു. 24 മണിക്കൂർഎല്ലാ സർക്കാർ സേവനങ്ങളും ലഭ്യമാണെന്നതാണ്​ അൽ തവാർ സെൻററി​െൻ പ്രത്യേകത. നിരവധി അറബ്​ പ്രമുഖരുടെ സാന്നിധ്യത്തിൽ ആയിരുന്നു ഉദ്​ഘാടന ചടങ്ങ്​. ശൈഖ്​ ഫൈസൽമുഅല്ല, ശൈഖ്​ ഉബൈദ്സുഹൈൽ അൽ മക്തൂം, ശൈഖ്​ യാഖൂബ് അലി, വലീദ്ഇബ്രാഹിം അൽ അലിഎന്നിവർ മുഖ്യാതിഥികൾആയിരുന്നു. ഉത്‌ഘാടന ഭാഗമായി നിരവധി പാക്കേജുകളും ഇളവുകളും ഒരുക്കിയതായി ക്ലാസ്സിക്ക് ഗ്ലോബൽ സി ഇ ഒസാദിക്ക് അലി പറഞ്ഞു

classicglobal.ae പോർട്ടലിലൂടെനിരവധി സേവനങ്ങൾ ഉഭഭോക്താക്കൾക്ക് എളുപ്പം ലഭ്യമാക്കിയതായും ബന്​ധപ്പെട്ടവർ അറിയിച്ചു. ഡിജിറ്റൽഡോക്യൂമെന്റസ്, മുന്നറിയിപ്പ് സന്ദേശങ്ങൾ, പൂർണസമയ ഓൺലൈൻ ഹെൽപ് ഡെസ്‌ക്, സമഗ്ര സർക്കാർ സേവന സൗകര്യം എന്നിവ പൂർണാർഥത്തിൽ ഉറപ്പാക്കാൻ ക്ലാസിക്​ ഗ്ലോബൽ സജ്​ജമായിരിക്കുമെന്നും സാരഥികൾ വ്യക്​തമാക്കി. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News