കാമോൺ കേരള മേള: ഇൻഡോ-അറബ് വുമൺ എക്‌സ്‌ലൻസ് അവാർഡുകൾ സമ്മാനിച്ചു

അറബ് മേഖലയിലും ഇന്ത്യയിലും സാംസ്‌കാരിക, വാണിജ്യ രംഗങ്ങളിൽ ശ്രദ്ധേയരായ വനിതകൾക്കുള്ളതാണ് അവാർഡ്

Update: 2023-05-20 19:09 GMT
Advertising

ഷാർജ: ഗൾഫ് മാധ്യമം ഷാർജയിൽ സംഘടിപ്പിക്കുന്ന കാമോൺ കേരള മേളയുടെ രണ്ടാം ദിവസമായ ഇന്ന് ഇൻഡോ-അറബ് വുമൺ എക്‌സ്‌ലൻസ് അവാർഡുകൾ സമ്മാനിച്ചു. അറബ് മേഖലയിലും ഇന്ത്യയിലും സാംസ്‌കാരിക, വാണിജ്യ രംഗങ്ങളിൽ ശ്രദ്ധേയരായ വനിതകൾക്കുള്ളതാണ് അവാർഡ്. സർഗാത്മക ജീവിതത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച് ഇരുരാജ്യങ്ങളുടെയും അഭിമാനമായി മാറിയ നാല് സ്ത്രീ പ്രതിഭകളെയാണ് അവാർഡ് നൽകി ആദരിച്ചത്.

അതേസമയം, കമോൺ കേരളയിൽ 'മാധ്യമം' ദിനപത്രത്തിന്റെ പിറവിയും ചരിത്രവും വിജയപഥങ്ങളും അടയാളപ്പെടുത്തുന്ന പ്രദർശനം നടക്കുന്നുണ്ട്. 35 വർഷം മുമ്പ് പ്രസിദ്ധീകരണമാരംഭിച്ച മാധ്യമം കടന്നുവന്ന ചരിത്രവഴികൾ കുറിച്ചിടുന്ന പ്രദർശനം നിരവധി പേരെ ആകർഷിക്കുന്നു.


Full View


Common Kerala: Indo-Arab Women Excellence Awards distributed

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News