ബഹിരാകാശത്ത് നടന്ന ആദ്യ അറബ് വംശജൻ സുൽത്താൻ അൽ നിയാദിക്ക് അഭിനന്ദന പ്രവാഹം

ഏഴ് മണിക്കൂറും ഒരു മിനുറ്റും നീണ്ടുനിന്ന ബഹിരാകാശ നടത്തമാണ് നിയാദി പൂർത്തിയാക്കിയത്

Update: 2023-04-29 18:50 GMT

സുൽത്താൻ അൽ നിയാദി

ദുബൈ: അറബ്​ ലോകത്തിന്‍റെ അഭിമാനമുയർത്തി ബഹിരാകാശത്ത്​ ആദ്യമായി നടന്ന സുൽത്താൻ അൽ നിയാദിക്ക്​ അഭിനന്ദനപ്രവാഹം. യു.എ.ഇ ​പ്രസിഡൻന്റ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നെഹ്​യാൻ, വൈസ്​ പ്രസിഡന്റും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം, ദുബൈ കിരീടാവകാശിയും എക്​സിക്യൂട്ടീവ്​ കൗൺസിൽ ചെയർമാനുമായ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം തുടങ്ങിയവർ നിയാദിയെ അഭിനന്ദിച്ചു.

സുൽത്താൻ അൽ നിയാദിയുടെ ആദ്യ ബഹിരാകാശ നടത്തത്തിലൂടെ ബഹിരാകാശ പര്യവേക്ഷണത്തിനും ശാസ്ത്ര പുരോഗതിക്കും യു.എ.ഇ അർത്ഥവത്തായ സംഭാവനകൾ നൽകുന്നത് തുടരുകയാണെന്ന്​​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ പറഞ്ഞു. വെള്ളിയാഴ്ചയാണ്​ സുൽത്താൻ നിയാദി ഏഴ്​ മണിക്കൂറും ഒരു മിനിറ്റും നീണ്ടുനിന്ന ബഹിരാകാശ നടത്തം പൂർത്തിയാക്കിയത്. 

Watch Video Report

Full View

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News