ഹിമാചൽ പ്രദേശിൽ കോൺഗ്രസ് നടത്തിയ മുന്നേറ്റം പ്രതീക്ഷ പകരുന്നത്: കെ.എം ഷാജി

"രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ വർഗീയ രാഷ്ട്രീയത്തെ ചെറുത്തു തോൽപ്പിക്കാൻ കോൺഗ്രസ് നടത്തുന്ന ധീര നീക്കത്തിന്റെ ഫലമാണ് ഹിമാചൽ തെരഞ്ഞെടുപ്പ് വിജയം"

Update: 2022-12-12 19:43 GMT
Advertising

പ്രതികൂല സാഹചര്യങ്ങൾക്കിടയിലും ഹിമാചൽ പ്രദേശിൽ കോൺഗ്രസ് നടത്തിയ മുന്നേറ്റം പകരുന്നതാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. ദുബൈ കെ.എം.സി.സി തൃശൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഉണർവ് പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

Full View

"രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ വർഗീയ രാഷ്ട്രീയത്തെ ചെറുത്തു തോൽപ്പിക്കാൻ കോൺഗ്രസ് നടത്തുന്ന ധീര നീക്കത്തിന്റെ ഫലമാണ് ഹിമാചൽ തെരഞ്ഞെടുപ്പ് വിജയം. എന്നാൽ മാധ്യമങ്ങൾ ഇത് കാണാതെ പോവുകയാണ്. ഒരു മനുഷ്യൻ ഇങ്ങനെ ഇന്ത്യയുടെ തെരുവിലൂടെ നടക്കുന്നു. ഹിമാചലിൽ വെറുതെ ജയിച്ചതല്ല കോൺഗ്രസ്. ബിജെപിയുടെ ഓൾ ഇന്ത്യ അധ്യക്ഷന്റെ മണ്ഡലം മുഴുവൻ തോൽപ്പിച്ചാണ് കോൺഗ്രസ് ജയിച്ചത്. അത് കണ്ടില്ലെന്ന് നടിക്കരുത്. കേരളത്തിൽ മുസ്ലിം-ക്രിസ്ത്യൻ കമ്മ്യൂണിറ്റിക്കിടയിൽ അകൽച്ച സൃഷ്ടിക്കാൻ സിപിഎമ്മിന് നീക്കമുണ്ട്. അത് ചെറിയ വിഷയമല്ല". ഷാജി പറഞ്ഞു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News