യുഎഇയിൽ ഭിന്നശേഷി വ്യാപാരി ഉടമകൾക്ക് ട്രേഡ്മാർക്ക് സേവന ഫീസ് നൽകേണ്ടതില്ല
അർഹരായ വ്യാപാരികൾക്ക് ട്രേഡ്മാർക്ക് സേവന ഫീസിൽ 50% ഇളവ്
ദുബൈ: അർഹരായ ബിസിനസ് ഉടമകൾക്ക് പ്രചോദനം നൽകാൻ യുഎഇ. ഭിന്നശേഷിയുള്ളവരെ ട്രേഡ്മാർക്ക് സേവന ഫീസുകൾ നൽകേണ്ടതില്ലെന്ന് മന്ത്രാലയം അറിയിച്ചു. അർഹരായ വ്യാപാരികൾക്ക് ട്രേഡ്മാർക്ക് സേവന ഫീസിൽ 50% കുറവ് പ്രഖ്യാപിച്ചു. 28 ട്രേഡ്മാർക്ക് സേവനങ്ങൾക്കുള്ള ഫീസുകളും മന്ത്രാലയം നിശ്ചയിച്ചിട്ടുണ്ട്.
ചില സേവനങ്ങളുടെ ഫീസുകൾ ഭേദഗതി ചെയ്യുകയും പുതിയ സേവനങ്ങൾ ഉൾപ്പെടുത്തുകയും ചെയ്തു. ഈ വർഷം ആദ്യ പകുതിയിൽ മന്ത്രാലയം 19,957 ദേശീയ, അന്തർദേശീയ ട്രേഡ്മാർക്കുകൾ രജിസ്റ്റർ ചെയ്തു. 2024 ആദ്യ പകുതിയിൽ രജിസ്റ്റർ ചെയ്ത 8,711 ട്രേഡ്മാർക്കുകളെ അപേക്ഷിച്ച് 129 ശതമാനം വർധനവാണ് കാണിക്കുന്നത്. യുഎഇ വിപണികളിൽ ട്രേഡ്മാർക്ക് രജിസ്ട്രേഷനുകളിലുണ്ടായ ശ്രദ്ധേയമായ വളർച്ചയാണ് ഉണ്ടായത്. 2025 സെപ്റ്റംബർ അവസാനത്തോടെ യുഎഇയിൽ രജിസ്റ്റർ ചെയ്ത ആകെ ദേശീയ, അന്തർദേശീയ ട്രേഡ്മാർക്കുകളുടെ എണ്ണം 402,311 ആയി.