ദീവയുടെ രണ്ടാമത്തെ സാറ്റലൈറ്റ്​; നാനോ സാറ്റലൈറ്റ്​ വിക്ഷേപണം നാളെ

യു.എ.ഇ സമയം രാവിലെ 10.30ന്​ കാലിഫോർണിയയിലെ വാൻഡൺബർഗ്​ എയർഫോഴ്​സ്​ ബേസിൽ നിന്നാണ്​ വിക്ഷേപണം

Update: 2023-04-11 18:24 GMT

ദുബൈ ഇലക്​ട്രിസിറ്റി ആൻഡ്​ വാട്ടർ അതോറിറ്റിയുടെ രണ്ടാമത്തെ നാനോ സാറ്റലൈറ്റ്​ ബുധനാഴ്ച വിക്ഷേപിക്കും.യു.എ.ഇ സമയം രാവിലെ 10.30ന്​ കാലിഫോർണിയയിലെ വാൻഡൺബർഗ്​ എയർഫോഴ്​സ്​ ബേസിൽ നിന്നാണ്​ വിക്ഷേപണം. സ്​പേസ്​ എക്സ്​ ഫാൽക്കൺ -9 റോക്കറ്റാണ്​ ദീവ സാറ്റ്​-2വുമായി കുതിക്കുന്നത്​. ആദ്യ സാറ്റലൈറ്റ്​ വിക്ഷേപിച്ച്​ ഒരുവർഷം പിന്നിടുമ്പോഴാണ്​ ദീവ അടുത്ത ഉപഗ്രഹം അവതരിപ്പിക്കുന്നത്​. ഭൂമിയിലെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിന്​ 4.7 മീറ്ററുള്ള ഹൈ റെസല്യൂഷൻ കാമറ ഇതിലുണ്ട്​.

2021ൽ ദീവ പ്രഖ്യാപിച്ച സ്​പേസ്​ -ഡി പദ്ധതിയുടെ ഭാഗമായാണ്​ പുതിയ സാറ്റലൈറ്റ്​വിക്ഷേപണം. ലിത്വാനിയയിലെ നാനോ ഏവിയോനിക്സിന്‍റെ സഹകരണത്തോടെ ദീവയുടെ ആർ ആൻഡ്​ ഡി സെന്‍ററാണ്​ ഉപഗ്രഹം നിർമിച്ചത്​.

Advertising
Advertising


Full View

വൈദ്യുതി, ജലം തുടങ്ങിയ വിതരണം ചെയ്യുന്ന ദീവ ഉൾപെടെയുള്ള യൂട്ടിലിറ്റി സ്ഥാപനങ്ങൾക്ക്​അടിസ്ഥാന സൗകര്യങ്ങൾ മാപ്പ്​ ചെയ്യാനും നിരീക്ഷിക്കാനും പാരിസ്ഥിതിക ആഘാതങ്ങളെ കുറിച്ച്​ മനസിലാക്കാനും ഉപഗ്രഹം ഉപകരിക്കും. ദീവയുടെ സർവീസുകളിലെ ജലചോർച്ച നിരീക്ഷിച്ച്​ കണ്ടെത്താനും ഇതിനാകും. വികസന പ്രവർത്തനങ്ങൾക്കായി ലോകത്ത്​ ആദ്യമായി നാനോ സാറ്റലൈറ്റ്​ വിക്ഷേപിച്ച യൂട്ടിലിറ്റി സ്ഥാപനം​ ദീവയാണ്​. കഴിഞ്ഞ വർഷം ജനുവരിയിലാണ്​ ദീവ സാറ്റ്​-1 വിക്ഷേപിച്ചത്​.

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News