ഇന്ത്യയിൽ 500 കോടി ഡോളർ നിക്ഷേപം; പ്രഖ്യാപനവുമായി ഡിപി വേൾഡ്
തുറമുഖ അടിസ്ഥാനസൗകര്യ വികസനം ലക്ഷ്യം
Update: 2025-10-31 16:54 GMT
ദുബൈ: ഇന്ത്യയിൽ 500 കോടി ഡോളറിന്‍റെ നിക്ഷേപം പ്രഖ്യാപിച്ച് ദുബൈ ആസ്ഥാനമായ ഡി.പി വേൾഡ്. ഇന്ത്യയിലെ തുറമുഖങ്ങൾ, കപ്പൽഗതാഗതം എന്നിവയുടെ അടിസ്ഥാന സൗകര്യവികസനത്തിനാണ് വൻ നിക്ഷേപം. മുംബൈയിൽ നടക്കുന്ന ഇന്ത്യൻ മാരിടൈം വീക്കിലായിരുന്നു പ്രഖ്യാപനം.
കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടെ ഇന്ത്യയിൽ 300 കോടി ഡോളറിന്‍റെ നിക്ഷേപം ഡി.പി വേൾഡിനുണ്ട്. പുതിയ നിക്ഷേപത്തിലൂടെ ഇന്ത്യയുടെ ചരക്കുവിതരണ ശൃംഖലയുടെ കാര്യക്ഷമത വർധിപ്പിക്കാനാകും. കയറ്റുമതിക്കും ആഭ്യന്തരവിപണിക്കും നിക്ഷേപം പിന്തുണയാകും എന്നാണ് വിലയിരുത്തൽ.